പെരിന്തൽമണ്ണ: ഷൊർണൂർ- നിലമ്പൂർ റെയിൽവെ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നും, പഴക്കമുള്ള പെട്ടി ബോഗികൾ പിൻവലിച്ച് പുതിയ ബോഗികളുള്ള ട്രെയ്നുകൾ അനുവദിക്കണമെന്നും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി മങ്കട നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. നവംബർ 26 ന് നടക്കുന്ന എൽ.ഡി.എഫ് പ്രക്ഷോഭം വിജയിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാമനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.പ്രേമദാസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജോസ് വർഗീസ്, കെ. രാധാമോഹൻ, എം.റസാക്ക് ബാബു, ജിജോ ജോർജ്, ഷിനിൽ, പി.മഹമൂദ്, അയ്യപ്പൻ കുട്ടി സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |