SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

അരങ്ങ് ഉണർത്തി ഉപജില്ലാ കലോത്സവങ്ങൾ

s

തൃശൂർ: റവന്യു ജില്ലാ കലോത്സവത്തിന് മുന്നോടിയായി ഉപജില്ലാ കലോത്സവങ്ങൾ സജീവമായി. ജില്ലയിലെ 12 ഉപജില്ലകളിൽ 20 ഓടെ കലോത്സവങ്ങൾ അവസാനിക്കും. തൃശൂർ ഈസ്റ്റ് ഉപജില്ലാ കലോത്സവം ഒല്ലൂരിലെ വിവിധ സ്‌കൂളുകളിൽ ഇന്നലെ ആരംഭിച്ചു. വെസ്റ്റ് ഉപജില്ലാ കലോത്സവം ഇന്ന് മുതൽ 13 വരെ പുറ്റേക്കര സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിലും സെന്റ്മേരിസ് എൽ.പി.സ്‌കൂളിലുമായി നടക്കും. പാൽക്കാച്ചൽ കർമ്മം നടത്തി. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിസ് ചിറമൽ കർമ്മം നിർവഹിച്ചു.
സ്‌കൂൾ മാനേജർ ബാബു.ജി. മേക്കാട്ടുകുളം അദ്ധ്യക്ഷനായി. എ.ഇ.ഒ പി.ജെ.ബിജു മാസ്റ്റർ, എൻ.കെ. രാജു, പ്രിൻസിപ്പൽ ബിനു ടി.പനക്കൽ, ഹെഡ്മിസ്ട്രസ് എം.നിർമല ദേവി,സി.വി. കുര്യാക്കോസ്, എൻ.ആർ.രതീഷ്, ഗോസാ സി.പി ജോസ്, വർഗീസ് തരകൻ എന്നിവർ പങ്കെടുത്തു. ചേർപ്പ് ഉപജില്ലാ കലോത്സവം ഇന്ന് മുതൽ 13 വരെ പെരിങ്ങോട്ടുക ദാക്ഷായണി വേലായുധൻ ഹയർസെക്കഡറി സ്‌കൂളിലും സെറാഫിക് കോൺവെന്റിലും നടക്കും. ഇരിങ്ങാലക്കുട, മുല്ലശേരി, ചാലക്കുടി ഉപജില്ലാ കലോത്സവങ്ങൾക്കും തുടക്കമായി.

വിധികർത്താക്കൾക്കായി നെട്ടോട്ടം
കലോത്സവങ്ങൾ പല ഉപജില്ലകളിലും ഒരേ ദിവസങ്ങളിൽ വരുന്നതിനാൽ വിധി കർത്താക്കാളെ ലഭിക്കാൻ നെട്ടോട്ടമോടുകയാണ്. മികച്ച വിധികർത്താക്കളെ ലഭിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പൊല്ലാപ്പുകളും സംഘാടകരെ വട്ടം കറക്കുന്നുണ്ട്. വിധി നിർണയം ഏറെ ദുഷ്‌കരമായ സ്ഥിതിയാണെന്ന് സ്ഥിരമായി കലോത്സവ വേദികളിലെത്തുന്ന ജഡ്ജസ് പറയുന്നു. താത്പര്യമുള്ളവർക്ക് സമ്മാനം നൽകിയെന്ന ആരോപണമാണ് പ്രധാനമായും ഉന്നയിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL