SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

അളവുതൂക്കം കൃത്യമാക്കാൻ റേഷൻ കടകളിൽ വരും സി.സി.ടി.വി

ll
റേഷൻ കടകളിൽ വരും സി.സി.ടി.വി

ഗോഡൗണിൽ നിന്നുള്ള ധാന്യവിതരണവും കൃത്യമാക്കണമെന്ന് വ്യാപാരികൾ

കോഴിക്കോട്: റേഷൻ വിതരണത്തിൽ കൃത്യതയുണ്ടാക്കാൻ റേഷൻ കടകളിൽ വെെകാതെ സി.സി.ടി.വികൾ വരുന്നു. സി.സി.ടി.വി സ്ഥാപിക്കാനും ഇ പോസ് മെഷിനും ത്രാസുമായി ബന്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനെ വ്യാപാരികൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും റേഷൻ കടകളിലേക്ക് ധാന്യം വിതരണം ചെയ്യുന്ന എൻ.എഫ്.എസ്.എ ഗോഡൗണുകളിലും സി.സി.ടി.വി സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഗോഡൗണിലും അളവുതൂക്കം കൃത്യമാക്കണം. റേഷൻ സാധനം കയറ്റിയയക്കുന്ന ലോറികളിൽ ജി.പി.എസ് സംവിധാനവും ഏർപ്പെടുത്തണം. റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് പോകുന്നുണ്ടോ എന്നറിയാനാണിത്. ഇത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങളുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറാകണമെന്ന് റേഷൻ വ്യാപാരികൾ ആവശ്യപ്പെടുന്നു. പെൻഷൻ കൃത്യമായി കിട്ടാത്തതിനെ തുടർന്നും മറ്റും ജില്ലയിലെ റേഷൻ വ്യാപാരികൾ ആശങ്കയിലാണ്. ക്ഷേമനിധിയിലേക്ക് 200 രൂപ വിഹിതം വ്യാപാരികൾ അടയ്ക്കുന്നുണ്ട്. 1,500 രൂപയാണ് ഇപ്പോൾ പെൻഷൻതുക. മറ്റുള്ള പെൻഷനുകൾ 2,000 രൂപയാണ്. ലാഭകരമായി റേഷൻ ഷോപ്പ് നടത്താൻ പറ്റാത്തതിനെ തുടർന്ന് കോഴിക്കോട് സിറ്റി പരിധിയിൽ മാത്രം മൂന്ന് വർഷത്തിനിടെ എട്ടോളം കടകൾ പൂട്ടി. സംസ്ഥാനത്ത് 500 ഷോപ്പുകളിലധികം പൂട്ടിയെന്നാണ് വിവരം. കടവാടകയും വെെദ്യുതിനിരക്കും കൂടിവരികയാണ്. വ്യാപാരികൾക്ക് പ്രതിമാസം 30,000 രൂപ കിട്ടുമെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാലിത് ശരിയല്ല.

വിഹിതം വെട്ടിക്കുറയ്ക്കുന്നു

അരി, മണ്ണെണ്ണ എന്നിവയുടെ വിഹിതം വെട്ടിക്കുറയ്ക്കുന്നത് കാർഡുടമകളെയും ബാധിക്കുന്നു. മുൻപ് കാർഡിന് രണ്ട് ലിറ്റർ മണ്ണെണ്ണ നൽകിയിരുന്നത് ഒന്നും അരയും ലിറ്ററാക്കി ചുരുക്കി. ഇപ്പോൾ മൂന്ന് മാസം കൂടുമ്പോൾ അര ലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുന്നത്. പാചക വാതകം പ്രചാരത്തിലാകും മുൻപ് സ്പെഷ്യൽ പെമിറ്റിലൂടെ 18.5 ലിറ്റർ മണ്ണെണ്ണ നൽകിയിരുന്നതും ഇപ്പോഴില്ല. മുൻപ് രണ്ട് കിലോ പഞ്ചസാര നൽകിയിരുന്നതും നിറുത്തലാക്കി.

റേഷൻ കടകളിലെ ത്രാസും ഇ പോസ് മെഷീനുമായി ബന്ധിപ്പിക്കും മുൻപ് റേഷൻ കടകളിലെ ഇ പോസ് മെഷീനും എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്ന് കയറ്റി അയക്കുന്ന ത്രാസുമായി ബന്ധിപ്പിക്കണം.

ടി.മുഹമ്മദലി, സംസ്ഥാന ജന.സെക്രട്ടറി, ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL