ലയൺസ് ക്ലബ്ബ് ഓഫ് കോട്ടയം സെൻട്രൽ, സി.എം.എസ് കോളേജ്, കോട്ടയം നഗരസഭ, ഇസാറാ ഐ ഹോസ്പിറ്റൽ, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം തിരുനക്കരയിൽ സംഘടിപ്പിച്ച 'ബിയോണ്ട് വോക്ക്' ബ്ലൈൻഡ് ഫോൾഡഡ് വാക്കത്തോണിൽ കണ്ണ് മൂടിക്കെട്ടി വടിയുമായി നടക്കാനൊരുങ്ങുന്ന വിദ്യാർത്ഥികളെ കണ്ട് ചിരിയടക്കാനാവാതെ കാഴ്ച പരിമിതിയുള്ള ഗീതാമ്മ.
കണ്ണൂർ ജില്ല ഇൻക്ലൂസീവ് ഗെയിംസിന്റെ ഭാഗമായി നടന്ന ബോച്ചേ സംസ്ഥാന തലത്തിലേക്കുള്ള സെലക്ഷൻ മത്സരത്തിൽ പങ്കെടുത്ത മത്സരാർത്ഥിയുടെ വിവിധ ഭാവങ്ങൾ.
കോഴിക്കോട് വെള്ളയിൽ ഹ്യുമാനിറ്റി ലെെഫ് കെയർ ഹോമിൽ നടന്ന ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ജൂനിയർ വിഭാഗം സംഘഗാനത്തിലും സീനിയർ ലളിതഗാനത്തിലും ഒന്നാം സ്ഥാനം നേടിയ പുറക്കാട് ശാന്തി സദനം ഡിഫറൻഡിലി ഏബിൽഡ് സ്കൂളിലെ കുട്ടികളുടെ വിജയാഹ്ലാദം.
കോഴിക്കോട് നരിക്കുനി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററായ അത്താണിയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി അന്തേവാസികളെ കോഴിക്കോട് ബീച്ചിൽ എത്തിച്ചപ്പോൾ അലതല്ലിയ തിരമാല ആസ്വദിക്കുന്ന ഹേമലത.
പാലായിൽ നടന്ന സി.പി.ഐ.എം വിപുലീകൃത കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിനിടെ കറൻ്റ് പോയപ്പോൾ വേദിയിലിരുന്ന് മൊബൈൽ ഫ്ലാഷ് വെളിച്ചം കാണിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി. ജയരാജൻ,എം.വി ജയരാജൻ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.രാജീവ്, ഡോ. ടി.എം തോമസ് ഐസക്,പോളിറ്റ് ബ്യൂറോ അംഗം ടി.ആർ രഘുനാഥൻ, സെക്രട്ടറിയേറ്റ് അംഗം വി.എൻ വാസവൻ തുടങ്ങിയവർ സമീപം.
പ്രായത്തോട് പടവെട്ടി... തിരുനക്കര മഹാദേവക്ഷേത്ര മൈതാനത്ത് ലോട്ടറി ടിക്കറ്റ് വിൽക്കുവാനെത്തിയ അതിരമ്പുഴ സ്വദേശി എഴുപത്തിയേഴ് വയസുള്ള ത്രേസ്യാമ്മ (തെയ്യാമ്മ). ഭർത്താവും മകനും വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടതോടെ ഒറ്റയ്ക്കായ ത്രേസ്യാമ്മ ലോട്ടറി ടിക്കറ്റ് വിറ്റാണ് പ്രായാധിക്യത്തിലും ഉപജീവനം നടത്തുന്നത്.
ബി.ഇ.എം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഒപ്പനയ്ക്കായി വേഷമിട്ട കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ കട്ടിപ്പാറയിലെ കുട്ടികൾ മണവാട്ടിയ്ക്കൊപ്പം
ക്ലിയർ റെയിൻ.. കനത്ത ചൂടിന് ആശ്വാസമായി ഇന്നലെ പെയ്ത മഴയിൽ കോഴിക്കോട് മാനാഞ്ചിറയിൽ നിന്നുള്ള ദൃശ്യം..
മഴത്തുള്ളികൾക്കിടയിൽ...ഇന്നലെ അപ്രത്യക്ഷമായി പെയ്ത മഴയിൽ കുടയുമായി പോകുന്നയാൾ തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം.
വിദർശ വിനോദ് - അച്ഛൻ വിനോദ്  അമ്മ അനിത - കഴുത്തിൽ മെഡൽ  അണിയിച്ചപ്പോൾ
ജീവിതഭാരം തലയിലേറ്റി... വലിയ ചുമടുമായി തൃശൂർ നഗരവീഥിയിലൂടെ നടന്നുനീങ്ങുന്ന സ്ത്രീ.
ഇലകൾക്കിടയിൽ നെയ്തെടുത്ത വലയുടെ ഓരോ നേർത്ത ഇഴകളിലും മഞ്ഞുതുള്ളികൾ ചെറിയ മുത്തുകൾ പോലെ പറ്റിപ്പിടിച്ചിരിക്കുന്നു. ഇര കാത്ത് കിടക്കുന്ന കുഞ്ഞൻ ചിലന്തിയെയും കാണാം. ഇടുക്കി മൂലമറ്റത്ത് നിന്നുള്ള ഒരു പ്രഭാത കാഴ്ച.
ഇര തേടി പാടത്തെത്തിയ പെരുമുണ്ടി. വെള്ളരിപ്പക്ഷികളിൽ ഏറ്റവും വലിയ ഇനമാണ് പെരുമുണ്ടി. പ്രകടമായ വലിപ്പ വ്യത്യാസം കൊണ്ട് ഇവയെ തിരിച്ചറിയാം. ചെറുമീനുകൾ, തവളകൾ, ചെറുജീവികൾ തുടങ്ങിയവയാണ് പ്രധാന ആഹാരം. തൊടുപുഴ അഞ്ചിരിയിൽ നിന്നുള്ള ദൃശ്യം
കോഴിക്കോട് ബൈക്ക് അപകടത്തിൽ മരണപ്പെട്ട കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്റെ പ്രതിരോധ താരം റിജോൺ ജോസിന്റെ മൃതദേഹം തൃശൂർ ആനക്കല്ലിലെ വസതിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യമോപചാരം അർപ്പിക്കുന്ന മന്ത്രി ഒ. ജെ. ജനീഷ്.
വിശ്വസുന്ദരിക്ക് മുന്നിലൂടെ ഒരു 'ഡോഗ് വാക്ക്'... തിരുവനന്തപുരത്ത് പബ്ലിക് ലൈബ്രറി ഹാളിൽ മുഖ്യമന്ത്രി വി.ഡി സതീശനെ സന്ദർശിച്ച ശേഷം ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരണം നടത്തുന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടജേതാവ് മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോയ്ക്ക് മുന്നിലൂടെ നീങ്ങുന്ന തെരുവ് നായ. പബ്ലിക് ലൈബ്രറി വളപ്പിലെ തെരുവ് നായ ശല്യം ദിനംപ്രതി വർദ്ധിച്ചു വരുന്നത് സന്ദർശകരും വിദ്യാർത്ഥികളുൾപ്പടെയുള്ളവർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാത്രയൊരു നടപടിയുമില്ല
തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ കേരള കോൺഗ്രസ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എം.എൽ.എ തോമസ് ഉണ്ണിയാടാന് നൽകിയ സ്നേഹാദരവിൽ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പൊന്നാട അണിയിക്കുന്നു, എം.എൽ.എ രാജൻ ജെ.പല്ലൻ സമീപം
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടന്ന സീതാറാം യെച്ചൂരി അനുസ്മരണ പ്രഭാഷണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനൊപ്പം സെല്ഫിയെടുക്കുന്നവർ. സെൽഫിയെടുക്കാൻ വിദഗ്ധൻ നമ്മുടെ പ്രധാനമന്ത്രിയാണെന്ന കമന്റ് കൂടി ബൃന്ദ പാസാക്കിയത് സദസ്സിൽ ചിരി പടർത്തി.
തിരുവനന്തപുരത്ത് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റീ ഇമാജിനിങ് കേരളം റൗണ്ട് ടേബിൾ കോൺഫറൻസിന്റെ ഉദ്‌ഘാടന ചടങ്ങിന് ശേഷം മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിമാരായ ബിന്ദു കൃഷ്ണ, എൻ.ഷംസുദ്ദീൻ, റോജി എം.ജോൺ, പി.കെ.ബഷീർ, ഒ.ജെ.ജനീഷ്, പി സി വിഷ്ണുനാഥ് എന്നിവരോടൊപ്പം സൗഹൃദ സംഭാഷണത്തിലേർപ്പെട്ടപ്പോൾ
ചൂടിൽ മുങ്ങി...മഴ മാറി വെയിൽ വരവറിയിച്ചതോടെ ചൂടിൽ പാടത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ കുറ്റൂർ പാടത്തുനിന്നുള്ള ചിത്രം
അമ്മക്കുടയിൽ... കനത്ത വെയിലിൽ സ്‌കൂൾ കഴിഞ്ഞ് മടങ്ങുന്ന കുഞ്ഞിന് കുട ചൂടിക്കൊടുക്കുന്ന അമ്മ.
  TRENDING THIS WEEK
എറണാകുളം സഹോദര സൗധത്തിൽ ദേശീയ ട്രേഡ് യൂണിയൻ നേതാവും മുൻ എം.പിയുമായ അഡ്വ. തമ്പാൻ തോമസ് എഴുതിയ " എ ലൈഫ് ഇൻ സ്ട്രഗിൾ "പുസ്തകം പ്രകാശനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വേദിയിൽ സൗഹൃദ സംഭാഷണത്തിൽ
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തീരുനക്കര പുത്തൻമഠത്തിൽ ആർ.വി.എസ് മണിയും ഭാര്യ രാജേശ്വരിയും വീട്ടിൽ ബൊമ്മക്കൊലു ഒരുക്കുന്നു
കോട്ടയം സി.എം.എസ് സകൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ എക്സൈസ് കായികമേളക്കിടയിൽ ചാക്കിലോട്ടമത്സരത്തിൽ പങ്കെടുക്കുന്ന കുടുംബാംഗങ്ങളുടെ കുട്ടികൾ
കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിൽ പങ്കെടുത്ത ശേഷം തലസ്ഥാനത്ത് എത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകിയ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സമീപം
സൂര്യാ ഫെസ്റ്റിവലിനോടനുബന്ധിച്ച് തൈക്കാട് ഗണേശത്തിൽ ജാനകി രംഗരാജൻ അവതരിപ്പിച്ച ഭരതനാട്യം
എറണാകുളം ടൗൺഹാളിൽ നടന്ന സെന്റ് മേരീസ് ഓർത്തഡോക്സ് കത്ത്രീഡലിന്റെ ശതാബ്ദി സമാപന ദിനം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വി.ഡി സതീശൻ വേദിയിൽ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത എന്നിവരുമായി സംഭാഷണത്തിനിടെ ചിരി തൂകിയപ്പോൾ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
എസ്. ഐ. ആർ. തെറ്റെങ്കിൽ പാലക്കാട് എം. എൽ. എ രമേഷ് പിഷാരടി രാജിവെക്കുക എന്ന് ആരോപിച്ച് ബി. ജെ. പി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം . എൽ. എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ എം .എൽ . എ ഓഫീസിലേക്കുള്ള ദിശാ ബോർഡിൽ പ്രവർത്തകർ പോസ്റ്റർ പതിക്കുന്നു.
ലൈംഗികാതിക്രമ പരാതിയെ തുടർന്ന് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട എം. പി. അംഗോഠചബിമോൾ അകോയിജാമിനെ സംരക്ഷിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മഹിളാ മോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി . സി . സി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com