കേന്ദ്രസസർക്കാരിന്റെ കർഷക ബില്ലിനെതിരെ സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടയം ഹെയ്ഡ്പോസ്റ്റ് ഓഫീസിനു മുന്നിൽ കേരളാകോൺഗ്രസ് (എം)ന്റെ നേതൃത്വത്തിൽ നടന്ന ധർണ്ണ മോൻസ് ജോസഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.
പുറകിൽനിന്നുള്ള കുത്ത്... മുഖ്യമന്ത്രി പിണറായിവിജയൻ, മന്ത്രി ജലീൽ എന്നിവർക്കെതിരെ എ.ബി.വി.പിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് നടന്ന മാർച്ചിൽ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയ പ്രവർത്തകനെ പൊലീസ് ലാത്തികൊണ്ട് കുത്തിയത് ചോദ്യംചെയ്യുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജലീൽ എന്നിവർക്കെതിരെ എ.ബി.വി.പിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് നടന്ന മാർച്ചിൽ പൊലീസ് പ്രവർത്തകരെ വളഞ്ഞിട്ടു മർദ്ദിക്കുന്നു.
അണയാത്തസമരാവേശം... മുഖ്യമന്ത്രി പിണറായിവിജയൻ, മന്ത്രി ജലീൽ എന്നിവർക്കെതിരെ എ.ബി.വി.പിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് നടന്ന മാർച്ചിൽ പൊലീസ് ജലപീരങ്കിപ്രയോഗിച്ചപ്പോൾ ബാരിക്കേഡിൽ ചാടിചവുട്ടുന്ന പ്രവർത്തകൻ.
കേരള ഗ്രീൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കവടിയാർ കൊട്ടാരവളപ്പിലെ കൃഷിതോട്ടത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം പൂയം തിരുനാൾ ഗൗരി പർവ്വതി ബായ് നിർവഹിക്കുന്നു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായ്, മക്കളായ മാർത്താണ്ഡവർമ്മ, ആദിത്യ വർമ്മ എന്നിവർ സമീപം.
ചൂരൽ പ്രയോഗം... മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശുന്നു.
രണ്ടാം സാലറികട്ടിനെതിരെ കെ.എസ്.ടി.യു മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം.
കടൽക്ഷോഭത്തിൽ തകർന്ന് ശഖുംമുഖം.
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവജനപക്ഷം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു.
രണ്ടാം സാലറി കട്ട് സർക്കാർ നീക്കം ഉപേക്ഷിക്കുക എന്നാവശ്യപ്പെട്ട് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ മലപ്പുറം മണ്ഡലം കമ്മിറ്റി കലക്ടറേറ്റിൽ സംഘടിപ്പിച്ച പ്രതിഷേധം.
കെ.എസ്.ആർ.ടി.സി ബസിനുളളിൽ ആരംഭിച്ച മിൽമ സ്റ്റാളിന്റെ ഉദ്‌ഘാടനത്തിനെത്തിയ മന്ത്രിമാരായ കെ.രാജുവും, എ.കെ ശശീന്ദ്രനും. മിൽമ ഉൽപ്പന്നങ്ങൾ വീക്ഷിക്കുന്നു.
മഅ്ദനിക്ക് മോചനം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റേയും വസതിക്ക് മുമ്പിൽ നടത്തുന്ന കുത്തിയിരുപ്പ് സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പീപ്പിൾസ് കൾച്ചറൽ ഫോറം ജില്ല കമ്മിറ്റി മലപ്പുറം കലക്ടറേറ്റിന് നടത്തിയ കൂട്ട ഉപവാസം.
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവജനപക്ഷം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു.
സ്വർണ കള്ളക്കടത്തിൽ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം കലക്ടറേറ്റ് സത്യാഗ്രഹം മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യുന്നു.
യുവമോർച്ച കൊല്ലം കളക്ടറേറ്റ് മാർച്ചിനിടെ മഴ പെയ്തപ്പോൾ നനയാതിരിക്കാൻ ഷീൽഡ് തലയിൽ വെച്ച പൊലീസ് ഉദ്യോഗസ്ഥൻ ലത്തി ഉപയോഗിച്ച് ഷീൽഡ് വീഴാതെ താങ്ങുന്നു.
സർക്കാർ അഴിമതികൾ സിബിഐ അന്വേഷിക്കുക. എൻ ഐ എ ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മുദ്രാവാക്യം മുഴക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, അനൂപ് ജേക്കബ് എം. എൽ. എ തുടങ്ങിയവർ സമീപം
മന്ത്രി കെ.ടി.ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ബി.ഡി.ജെ.എസ് സംസ്ഥാന ചെയർമാൻ തുഷാർ വെള്ളാപ്പളളി ഉദ്‌ഘാടനം ചെയ്യുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്. പത്മകുമാർ, കരമന ജയൻ, പെരിങ്ങമല അജി, എസ്.ആർ.എം അജി തുടങ്ങിയവർ സമീപം
സർക്കാരിന്റെ അഴിമതികൾ സി.ബി.ഐ അന്വേഷിക്കുക, എൻ.ഐ.എ ചോദ്യം ചെയ്‌ത മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ സത്യാഗ്രഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, എം.എം. ഹസ്സൻ, അനൂപ് ജേക്കപ്പ് തുടങ്ങിയവർ സമീപം
കൊവിഡ് വ്യാപനത്തെ തുടർന്ന് തിരക്കൊഴിഞ്ഞ എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്
കൊവിഡ് വ്യാപനത്തെ തുടർന്ന് വഴിയോര കച്ചവടത്തിന് ഇറങ്ങുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. എറണാകുളം തമ്മനം റോഡിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
ജമ്മു കശ്മീരിലെ പിയർ ബുദാൻ അലി ഷായുടെ ദർഗ ജെകെയിലെ സാമുദായിക ഐക്യത്തിന് ഉദാഹരണമാണ്.. എല്ലാ മതസ്ഥർക്കും ഇവിടെ വരാൻ കഴിയും എന്നതാണ് ഈ പള്ളിയുടെ പ്രത്യേകത.
ഇന്ത്യയിൽ ഏകദേശം 40 ലക്ഷം മറവി രോഗികൾ ഉണ്ടെന്ന സത്യമറിഞ്ഞാൽ നിങ്ങൾ ഞെട്ടും.40 വയസ്സിനു മേൽ ഇത്തരം അവസ്ഥ അനുഭവിക്കുന്നവർ നിർബന്ധമായും ചികിത്സ തേടണം. അൽഷിമേഴ്സ് രോഗം പൂർണമായി ചികിത്സിച്ചു മാറ്റാനായില്ലെങ്കിലും തീവ്രത കുറയ്ക്കാൻ സാധിക്കുമെന്ന് എസ് യു ടി ആശുപത്രിയിലെ കൺസൽട്ടന്റ് ന്യൂറോളജിസ്ര് ഡോ. സുശാന്ത് പറയുന്നു
മന്ത്രി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
അടി പേടിച്ച് അടവൊന്ന് മാറ്റി... മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവിശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസിന്റെ ഷീൽഡ് തട്ടിയെടുത്ത് ലാത്തി ചാർജിനെ നേരിടുന്ന കോണ്‍ഗ്രസ്സ് പ്രവർത്തകൻ
യൂത്ത് കോൺഗ്രസ് കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ.
എന്താപ്പാ ദ്... മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനെ തുടർന്ന് കലക്ടറേറ്റ് കവാടം അടച്ചത് കാരണം കളക്ട്രേറ്റിൽ അത്യാവശ്യത്തിനെത്തിയ സ്ത്രീ അകത്ത് കയറാനാവാതെ വിഷമിച്ചപ്പോൾ.
ഇത് സ്ട്രേങ്ങാ ... മന്ത്രി കെ.ടി.ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പാലക്കാട് കളക്ട്രറ്റിലേക്ക് നടത്തുന്ന മാർച്ചിൽ മ്പാരിക്കേഡിൽ ചവിട്ടി ബലം നോക്കുന്ന പോലീസുക്കാരൻ
കുരുക്ക് മാറ്റാൻ...കുണ്ടന്നൂർ ജംഗ്ഷനിൽ റോഡിലെ കുഴികൾ അടയ്ക്കുന്ന പൊലീസും ജോലിക്കാരും. നിത്യേന വലിയ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്
മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ മലപ്പുറം കുന്നുമ്മലിൽ ദേശീയ പാത ഉപരോധിക്കുന്നതിനിടെ ഭക്ഷണ വിതരണത്തിന്റെ ഭാഗമായി വന്ന ഡെലിവറിമാനെ തടഞ്ഞ് കയർക്കുന്ന പ്രവർത്തകർ.
മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്ക് നേരെയുളള ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ ലാത്തി സമർപ്പണം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com