SignIn
Kerala Kaumudi Online
Monday, 02 November 2026 10.07 AM IST

സംസ്ഥാന സ്കൂൾ കായിക മേള: അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക് കിരീടം; സ്വർണക്കപ്പ് തിരുവനന്തപുരത്തിന്

READ ENGLISH VERSION
sports

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായിക മേള അത്ലറ്റിക്സിൽ മലപ്പുറം തുടർച്ചയായ മൂന്നാം കിരീടം സ്വന്തമാക്കി. 2024, 2025 വർഷങ്ങളിലെ വിജയം ആവർത്തിച്ചാണ് ഇത്തവണയും മലപ്പുറം അത്ലറ്റിക്സ് കിരീടം നിലനിർത്തിയത്. നിലവിൽ 180 പോയിന്റോടെയാണ് മലപ്പുറം ഒന്നാമത് എത്തിയത്. മലപ്പുറത്തിന്റെ കുതിപ്പിന് കരുത്തായത് കടകശ്ശേരി ഐഡിയൽ സ്കൂളിന്റെ പ്രകടനമാണ്. സ്കൂളുകളുടെ പട്ടികയിലും മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂൾ തന്നെയാണ് മുന്നിൽ.

അതേസമയം, രണ്ടാം സ്ഥാനക്കാരെ ബഹുദൂരം പിന്നിലാക്കി തിരുവനന്തപുരം സ്വർണക്കപ്പ് ഉറപ്പിച്ചു. കായിക മേളയുടെ ചരിത്രത്തിലാദ്യമായി ഒരു ജില്ല 2,000 പോയിന്റ് നേടുന്നതെന്ന ചരിത്രനേട്ടവുമായാണ് തിരുവനന്തപുരം സ്വർണക്കപ്പ് കരസ്ഥമാക്കിയത്. പോയിന്റ് നിലയിൽ 135 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. 97 പോയിന്റുള്ള ആലപ്പുഴയും 93 പോയിന്റുള്ള തിരുവനന്തപുരവും മൂന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കായിക മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA SCHOOL SPORTS MEET, MALAPPURAM ATHLETICS CHAMPIONSHIP, THIRUVANANTHAPURAM GOLD CUP, SCHOOL SPORTS FESTIVAL, KERALA ATHLETICS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA