തൊടുപുഴ: ബിസിനസ് ഓണേഴ്സ് സർവീസ് സൊസൈറ്റി (ബോസ് ) ട്രസ്റ്റിന്റെ സംസ്ഥാന നേതൃസംഗമം 'തിര 2026' തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചക്കിക്കാവ് ഇലവീഴാപ്പൂഞ്ചിറ സെയ്ന്റ് മേരീസ് ചർച്ചിൽ ഇന്ന് രാവിലെ 11ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനംചെയ്യും. www.bosstrustindia.com എന്ന വെബ്‌സൈറ്റ് ലോഞ്ചിങ്ങും സമ്മാനക്കൂപ്പൺ നറുക്കെടുപ്പും അവാർഡ് ദാനവും നടത്തും. ബോസ് ട്രസ്റ്റും കുടയത്തൂർ ലയൺസ് ക്ലബും ചേർന്ന് രക്തദാനക്യാമ്പ് നടത്തും. തൊഴിലാളികൾക്ക് ട്രസ്റ്റ് നൽകുന്ന 50,000 രൂപയുടെ കാഷ് അവാർഡും പ്രഖ്യാപിക്കും. ഹോംനഴ്സിംഗ് മേഖലയ്ക്കുകൂടിവേണ്ടി, ജസ്റ്റിസ് കെ.ടി തോമസ് തയ്യാറാക്കിയ ബില്ലിൽ ആവശ്യ മായ മാറ്റങ്ങൾ വരുത്തി വയോജനക്ഷേമ ബില്ല് നിയമസഭയിൽ അവതരിപ്പിച്ച സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.സംസ്ഥാന ചെയർമാൻ കെ.സി ജോൺ, സംസ്ഥാന ജന റൽ സെക്രട്ടറി സലീഷ് കുമാർ, സ്വാഗതസംഘം കൺവീനർ കെ.നാസർ, സംസ്ഥാന കൺവീനർ സി.വി. ഗീതു, സംസ്ഥാന ജോ.സെക്രട്ടറി കെ.എം രാജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |