
ആലപ്പുഴ: കേരള സംസ്ഥാന നിയമസേവന അതോറിറ്റിയുടെ (കെൽസ) ആഭിമുഖ്യത്തിൽ ജില്ലാ നിയമസേവന അതോറിറ്റി സംഘടിപ്പിച്ച നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ (എൻ.എ.എൽ.എസ്.എ) അഹാൻ പദ്ധതിയുടെ പ്രാദേശിക സമ്മേളനത്തിന് ആലപ്പുഴ പഗോഡ റിസോർട്ടിൽ തുടക്കമായി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അഹാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് സ്വാഗതം പറഞ്ഞു. ഹൈക്കോടതി ജഡ്ജിയും അഹാൻ പദ്ധതിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാനുമായ ജസ്റ്റിസ് എസ്. മനു അധ്യക്ഷത വഹിച്ചു. കെൽസ മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ അനിൽ കെ. ഭാസ്കർ ആമുഖപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |