TRENDING THIS WEEK
ശ്രീനാരയണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകി അനുഗ്രഹിച്ച കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവിൻ ചുവട്ടിൽ നടന്ന ചടങ്ങിൽ ശിവഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശിവഗിരിയിൽ ഉയർത്തുന്ന ധർമ്മപതാക ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തിയിൽ നിന്നും എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഏറ്റുവാങ്ങുന്നു.ജോ.കൺവീനർ വി.ശശികുമാർ,എൻ.രാജേഷ് ഐപിഎസ്,നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാർ തുടങ്ങിയവർ സമീപം
കോട്ടയം കാർണിവൽ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന പാപ്പാഞ്ഞിയുടെ പ്രതീകാത്മക രൂപം.
കുട്ടിപ്പാടം... കോട്ടയം മൗണ്ട് കർമൽ സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ, പ്രകൃതി പഠനത്തിന്റെ ഭാഗമായി വടവാതൂരിലെ ബണ്ട് റോഡിലെ പാടത്ത് എത്തിയപ്പോൾ.
അസ്തമയത്തിനൊരുങ്ങി...കോട്ടയം വടവാതൂർ ബണ്ട് റോഡരികിൽ പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി പുതുവർഷപ്പുലരിയിൽ തീകൊളുത്താനൊരുക്കുന്ന പാപ്പാഞ്ഞിയുടെ പ്രതീകാത്മക രൂപം അസ്തമയ സൂര്യൻറെ പശ്ചാത്തലത്തിൽ.
അസ്തമയത്തിനൊരുങ്ങി...കോട്ടയം വടവാതൂർ ബണ്ട് റോഡരികിൽ പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി പുതുവർഷപ്പുലരിയിൽ തീകൊളുത്താനൊരുക്കുന്ന പാപ്പാഞ്ഞിയുടെ പ്രതീകാത്മക രൂപം അസ്തമയ സൂര്യൻറെ പശ്ചാത്തലത്തിൽ.
വനിതാ സാഹിതി സമിതി ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി തിരുനക്കരയിൽ നടത്തിയ കരോൾ.
പാലക്കാട് ചന്ദ്രനഗറിൽ വാഹനങ്ങളുടെ കൂട്ടിയിടി അപകടത്തിൽപ്പെട്ടത്ത് രണ്ട് ബസുകളും ഒരു കാറും ലോറിയുമാണ്. നാല് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
പുതുവത്സര വരവറിയിച്ച്... തൃശൂർ പടിഞ്ഞാറേചിറയിൽ വിരുന്നെത്തിയ തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ചൂളൻ എരണ്ടകൾ അഞ്ചുറിലധികം പക്ഷികളാണ് ഇവിടെ സീസണിൽ എത്തിയിട്ടുള്ളത്.
പച്ചപ്പ് നിറയട്ടേ...... നെൽച്ചെടികളെല്ലാം മുളച്ച് പച്ചപ്പരവതാനി വിരിച്ചതുപോലെ പാടം നിറഞ്ഞിരിക്കുന്നു.കൊടുമൺ പാടശേഖരത്തിൽ നിന്നുള്ള കാഴ്ച.
കലയിൽ ലയിച്ച് കലാലയം... സി.എം.എസ് കോളേജ് ആർട്ട് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ കോളേജിൽ നടത്തിയ കലാജാഥയിൽ നിന്ന്.