വലിച്ച് കേറി വാ...കോട്ടയം കളക്ടറേറ്റിൽ നടന്ന ഓണാഘോഷ പരിപാടിയിൽ വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന ജില്ലാ കളക്ടർ ചേതൻ കുമാർ മീണ. സമീപം കളക്ടറുടെ ഭാര്യ ഡോ. ശാലിനി മീണ
തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ കളിയരങ്ങ് സംഘടിപ്പിച്ച കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ശ്രീരാമപട്ടാഭഷേകം കഥകളിയിൽ നിന്ന്‌
കുമാരനല്ലൂർ ഉത്രട്ടാതി ഊരുചുറ്റ്‌ വള്ളംകളി മീനച്ചിലാറ്റിലൂടെ കടന്നുപോകുന്നു. നാഗമ്പടം പാലത്തിൽ നിന്നുള്ള കാഴ്ച.
ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് തുടക്കം കുറിച്ച് പമ്പയിൽ നടന്ന ജലഘോഷയാത്ര.
ആറന്മുള ഉത്രട്ടാതി ജലമേളക്ക് തുടക്കം കുറിച്ച് നടന്ന ജലഘോഷയാത്രയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾ
ആറന്മുള ഉതൃട്ടാതി ജലമേള ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ പ്രസംഗിക്കുന്നു.ജല ഘോഷയാത്രയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളും കാണാം
ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ നടന്ന പുലികളി.
പുലിയെ കാത്ത്...മഴയത്ത് നനയാതിരിക്കാൻ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിട്ടിരിക്കുന്ന പുലിമുഖങ്ങൾ കൗതുകത്തോടെ നോക്കുന്ന കുട്ടി. തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ നിന്നുമുള്ള ചിത്രം
മസ്റ്റ്... ജില്ലാതല ഓണാഘോഷത്തോടനുബന്ധിച്ചു ഭട്ട്റോഡ് ബീച്ചിൽ   നടന്ന മലബാർ മെഹന്തി സൂഫി ഡാൻസ്.
ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് ഓപൺ സ്റ്റേജിൽ ഭാരത് ഭവൻ അവതരിപ്പിച്ച ഇന്ത്യൻ വസന്തോത്സവത്തിൽനിന്ന്
ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് ഓപൺ സ്റ്റേജിൽ നടന്ന ഗസൽ രാത്തിൽ ഷഹബാസ് അമൻ പാടുന്നു
സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തിൽ അരങ്ങേറിയ നിഴൽക്കുത്ത് കഥകളി വീക്ഷിക്കുന്നവർ കേരളത്തിലെ തെക്കൻ കഥകളി ചിട്ടയിൽ ഏറെ പ്രചാരമുള്ള ഒരു ആട്ടക്കഥയാണ് പന്ത്രണ്ടോളം കലാകാരന്മാർ അണിനിരക്കുന്ന നിഴൽക്കുത്ത്
നബിദിനത്തോടനുബന്ധിച്ച് കോട്ടയം അറവുപുഴയിൽ നടത്തിയ നബിദിന റാലി
കോട്ടയം വയസ്‌കര രാജ് ഭവൻ കോവിലകത്ത് എത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി നൽകുന്നു.ജില്ലാ കളക്ടർ ചേതൻ കുമാർ മീണ,നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, കൗണ്‍സിലര്‍ ലീന ജയചന്ദ്രന്‍,തഹസീൽദാർ സിറിൽ സഞ്ജു ജോർജ് തുടങ്ങിയവർ സമീപം
കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തിൽ ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ നടന്ന വർണ്ണോത്സവം ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടി
ഈ കളർ ആയാലോ...കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തിൽ ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ നടന്ന വർണ്ണോത്സവം ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടി . ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടി കളർ പെൻസിൽ  എടുക്കുന്നു
കർക്കിടക വാവ്ബലിയോടനുബന്ധിച്ച് ശംഖുംമുഖം തീരത്ത് ബലിതർപ്പണം നടത്തുന്ന വൃദ്ധ. കനത്ത കടൽക്ഷോഭത്തെത്തുടർന്നും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലും തീരം ബാരിക്കേഡ് കെട്ടി അടച്ചാണ് ഭക്തർക്ക് പിതൃതർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയിരുന്നത്
ചിങ്ങമാസത്തിലെ തിരുവോണ നാളിൽ ശ്രീ പദ്മനാഭ സ്വാമിക്ക് സമർപ്പിക്കാനുള്ള ഓണവില്ലുകൾ തയ്യാറാക്കുന്ന മേലാറന്നൂരിലെ വിളയിൽ വീട്ടിൽ പ്രധാന ശില്പി ബിൻകുമാർ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘാംഗങ്ങൾക്കൊപ്പം കുടുംബത്തിലെ ഇളംതലമുറയിലെ അംഗം രണ്ടര വയസുള്ള അദ്വികയും കൂടെ കൂടിയപ്പോൾ. ശ്രീ പദ്മനാഭനും ,ക്ഷേത്രത്തിലെ 5 ഉപദേവതകൾക്കുമായി 12 ഓണ വില്ലുകളാണ് നിർമിക്കുന്നത്.
തിരുവനന്തപുരം വഴുതക്കാട് ഗവ: വിമെൻസ് കോളേജിൽ ഓണാഘോഷത്തിൽ ഒരുക്കിയ ഊഞ്ഞാളിൽ ആടുന്ന വിദ്യാർത്ഥിനികൾ
അത്തപെരുമയിൽ...ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ തെക്കേഗോപുരനടയിൽ വർണപ്പൂക്കളാൽ വിസ്മയം തീർത്ത് ഒരുക്കിയ ഭീമൻ അത്തപ്പൂക്കളം.
  TRENDING THIS WEEK
നീലംപേരൂർ പൂരം പടയണിക്ക് തുടക്കം കുറിച്ച് ഇന്നലെ രാത്രി നടന്ന ചൂട്ട് വയ്പ്പ്
കോട്ടയം കവണാറ്റിൻകര ടൂറിസം ജലമേളയിൽ ഇരുട്ടുകുത്തി ഗ്രേഡ് എ വിഭാഗം ഫൈനൽ മത്സരത്തിൽ കുമരകം വൈ.എസ്.ബി.സി തുഴഞ്ഞ പി.ജി.കർണ്ണൻ വള്ളം ഒന്നാമതായി ഫിനിഷ് ചെയ്യുമ്പോൾ ആവേശത്തോടെ തുഴച്ചിൽക്കാരൻ എടുത്തു ചാടുന്നു
കോട്ടയം ജില്ലാ ഓണം വാരാഘോഷത്തിന്റെ ഭാഗമായി ബേക്കർ ജംഗ്ഷനിലെ പണി പൂർത്തിയാകാത്ത ആകാശപാത വർണ ലെറ്റുകൾ കൊണ്ട് അലങ്കരിച്ചപ്പോൾ.
ആവേശം വെള്ളത്തിൽ.... കോട്ടയം കവണാറ്റിൻകര ടൂറിസം ജലമേളയിൽ ഇരുട്ടുകുത്തി ഗ്രേഡ് എ വിഭാഗം ഫൈനൽ മത്സരത്തിൽ കുമരകം വൈ.എസ്.ബി.സി തുഴഞ്ഞ പി.ജി.കർണ്ണൻ വള്ളം ഒന്നാമതായി ഫിനിഷ് ചെയ്യുമ്പോൾ ആവേശത്തോടെ തുഴച്ചിൽക്കാരൻ എടുത്തു ചാടുന്നു
മസ്റ്റ്... ഓണാഘോഷത്തിന്റെ ഭാഗമായി മാനാഞ്ചിറയിൽ കേരള മാപ്പിള കലാ അക്കാദമി അവതരിപ്പിച്ച ഒപ്പന
ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ ധ്വനി തരംഗ് കൊച്ചി അവതരിപ്പിച്ച ഡാൻസ് മാനിയ
കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിന്റെ ആഭിമുഖ്യത്തിൽ മഠത്തിൽ നടന്ന യജുർവേദ ഉപാകർമ്മത്തിലെ (ആവണി അവിട്ടം) പൂണൂൽ മാറ്റൽ ചടങ്ങിൽ നിന്ന്.
എറണാകുളം ഡർബാർ ഹാൾ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല ഓണാഘോഷ പരിപാടി "ലാവണ്യ"ത്തിൽ സ്റ്റീഫൻ ദേവസിയുടെ പെർഫോമൻസ്
തൃശൂർ അയ്യന്തോൾ ഗവ.സ്‌കൂളിൽ അയ്യന്തോൾദേശം പുലിക്കളിക്കായ് തയ്യാറാക്കിയ പുലി മുഖങ്ങൾ നോക്കിക്കാണുന്ന കുട്ടി
ഇന്ന് നടക്കുന്ന പുലിക്കളിക്കായ് പുലികളുടെ ദേഹത്ത്  അടിക്കാനുള്ള ചായം അരച്ച്  തയ്യാറാക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com