തഴവ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അങ്കണവാടി വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. കുലശേഖരപുരം ആദിനാട് തെക്ക് ചിറ്റൂർ പടിഞ്ഞാറേ തറയിൽ പ്രശാന്തന്റെ മകൻ ബദരിനാഥിനാണ് (5) കടിയേറ്റത്. ഞായറാഴ്ച രാവിലെ 11-ഓടെയായിരുന്നു സംഭവം. ആദിനാട് വടക്കുള്ള മാതാവിന്റെ വീട്ടുമുറ്റത്ത് മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ പാഞ്ഞെത്തിയ തെരുവുനായ കുട്ടിയുടെ മുഖത്തും ശരീരത്തിലും കടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച് വാക്സിനേഷന് വിധേയമാക്കി.
കുലശേഖരപുരത്ത് തെരുവുനായ ആക്രമണം പതിവാകുകയാണ്. പ്രദേശത്ത് വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |