HOME / GALLERY / SPORTS
തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ, തൊടുപുഴ നഗരസഭ, ഡി.ടി.പി.സി എന്നിവർ സംയുക്തമായി നടത്തുന്ന ഓണോത്സവത്തിന്റെ ഭാഗമായി പുഴയോരം ബൈപാസ് റോഡിന് സമീപം സംഘടിപ്പിച്ച 4x4 ഓഫ് റോഡ് മത്സരത്തിൽ നിന്ന്
വിജയമുയർത്തി... കോട്ടയം ലൂര്‍ദ്‌ പബ്ലിക് സ്‌കൂളില്‍ നടന്ന അഖില കേരള ലൂർദിയൻ ബാസ്‌കറ്റ് ബോള്‍ ടൂർണമെന്റിൻ്റെ ഫൈനൽ മത്സരത്തിൽ കൊല്ലം സെന്റ്.സ്റ്റീഫൻസ് സ്കൂൾ ടീമിനെതിരെ കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീം താരത്തിന്റെ പോയിൻറ് നേടാനുള്ള ശ്രമം. മത്സരത്തിൽ കോഴിക്കോട്സ്‌ സിൽവർ ഹിൽസ് സ്കൂൾ വിജയികളായി.
ചാടിപ്പറന്ന്...കോട്ടയം ലൂർദ് സ്കൂളിൽ നടക്കുന്ന അഖില കേരള ലൂർദ്ദിയൻ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ മത്സരത്തിൽ ചങ്ങനാശേരി എ.കെ.എം ടീമിനെതിരെ കണ്ണൂർ ചെറുപുഷ്പം സ്കൂൾ ടീം താരം ജസ്റ്റിന്റെ പോയിന്റ് നേടാനുള്ള ശ്രമം. എ.കെ.എം സ്കൂൾ ടീം വിജയത്തോടെ സെമിയിൽ പ്രവേശിച്ചു.
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് കോടഞ്ചേരി പുലിക്കയത്ത് ആരംഭിച്ച പന്ത്രണ്ടാമത് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ ഇന്റര്‍മീഡിയറ്റ് എക്സ്ട്രീം സ്ലാലം വിഭാഗം സെമി ഫൈനല്‍ പോരാട്ടത്തില്‍ നിന്ന്.
കോട്ടയം ലൂർദ്‌ സ്‌കൂളിൽ നടക്കുന്ന അഖില കേരള ലൂർദിയൻ ബാസ്‌കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം തൃശൂർ കൊരട്ടി ലിറ്റിൽ ഫ്ലവർ സ്‌കൂളും കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളും തമ്മിലുള്ള മത്സരത്തിൽ നിന്ന്
കോട്ടയം ലൂര്‍ദ്‌ സ്‌കൂളില്‍ നടക്കുന്ന അഖില കേരള ലൂർദിയന്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ ലൂർദ് സ്‌കൂളും കോട്ടയം മൗണ്ട് കാർമ്മൽ സ്‌കൂളും തമ്മിലുള്ള മത്സരത്തിൽ നിന്ന്. മൗണ്ടകർമ്മൽ സ്‌കൂൾ വിജയിച്ചു
കോട്ടയം ലൂര്‍ദ്‌ സ്‌കൂളില്‍ നടക്കുന്ന അഖില കേരള ലൂർദിയന്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ ലൂർദ് സ്‌കൂളും കോട്ടയം മൗണ്ട് കാർമ്മൽ സ്‌കൂളും തമ്മിലുള്ള മത്സരത്തിൽ നിന്ന്. മൗണ്ടകർമ്മൽ സ്‌കൂൾ വിജയിച്ചു
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 'സ്പന്ദൻ' സംസ്ഥാന ജൂനിയർ തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ നിന്ന്
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ലൂർദ് സ്‌കൂളിന്റെ മുന്നേറ്റം തടയുന്ന ആലപ്പുഴ സെന്റ്.ജോസഫ് സ്‌കൂൾ.മത്സരത്തിൽ കോട്ടയം ലൂർദ് സ്‌കൂൾ ടീം ജയിച്ചു
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ലൂർദ് സ്‌കൂളിന്റെ മുന്നേറ്റം തടയുന്ന ആലപ്പുഴ സെന്റ്.ജോസഫ് സ്‌കൂൾ.മത്സരത്തിൽ കോട്ടയം ലൂർദ് സ്‌കൂൾ ടീം ജയിച്ചു
ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച പുരുഷ- വനിത സീനിയർ ബീച്ച് കബഡി ചാമ്പ്യൻഷിപ്പിൽ സമുറായി കലവൂരും (പച്ച) ഏദൻസ് ചെന്നിത്തലയും (നീല)ഏറ്റുമുട്ടിയപ്പോൾ. ഏദൻസ് ചെന്നിത്തലയുടെ റെയ്ഡറെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്ന സമുറായി കലവൂരിന്റെ ഡിഫെൻഡർമാരുടെ ശ്രമം. മത്സരത്തിൽ ഏദൻസ് ചെന്നിത്തല വിജയിച്ചു
ജില്ല ബാസ്ക്കറ്റ്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ വൈ.എം.സി.എ ഗ്രൗണ്ടിൽ നടന്ന കിഡ്സ് സബ്‌ജൂനിയർ ബാസ്ക്കറ്റ്ബാൾ ലീഗ് ചാമ്പ്യൻഷിപ്പിൽ ചെറിയനാട് സെന്റ് ജോസഫ്‌സും ലിയോ തേർട്ടീന്തും സെമി ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ
തൊടുപുഴ വെങ്ങല്ലൂർ- മാങ്ങാട്ടുകവല ബൈപ്പാസ് റോഡിൽ അർജന്റീന ഫുട്ബാൾ ടീമിന്റെ ആരാധകർ സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ബോർഡ്.
ബാസ്‌ക്കറ്റിലേക്കു ഇങ്ങനെ... കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സ്റ്റീഫൻ കോശി ജേക്കബ് മെമ്മോറിയൽ അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് നിയമസഭാ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ബൈജു ഗുരുക്കൾ,സജി എബ്രഹാം പി.ജെ സണ്ണി,പി.സി ആന്റണി,ജോർജ് ജേക്കബ് പുരയ്ക്കൽ തുടങ്ങിയവർ സമീപം
ഗോളാരവം.... ഫിഫ വേൾഡ് കപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ ആവേശത്തിന്റെ ഭാഗമായി കോട്ടയം ബസേലിയസ് കോളജിൽ നടത്തിയ ഫുട്‌സാലിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ടീമുകളുടെ ജഴ്സിയണിഞ്ഞ് നടത്തിയ ആഘോഷം.
അന്താരാഷ്ട്ര ഒളിമ്പിക്ക് ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് ഒളിമ്പിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ ദീപശിഖാപ്രയാണവും റാലിയും ഒളിമ്പ്യന്മാരായ ടിൻ്റു ലൂക്ക. പ്രീജാ ശ്രീധരൻ.ഏഷ്യൻ ഗെയിംസ് ജേതാവ് പി.യു. ചിത്ര എന്നിവർ മുൻനിരയിൽ .
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തോൽപ്പാവക്കൂത്തിന്റെ വെള്ളിത്തിരയിൽ കളിവിളക്കിന്റെ വെളിച്ചത്തിൽ ലോക ഫുട്ബാൾ താരങ്ങളായ മെസിയും ക്രിസ്ത്യാനോ റൊണാൾഡോയും നെയ്മറും. തോൽപ്പാവക്കൂത്ത് കലാകാരൻ രാജീവ് പുലവരും സംഘവുമാണ് ജനപ്രിയ താരങ്ങളെ അരങ്ങിലെത്തിച്ചപ്പോൾ.
തലപ്പത്ത് പന്ത്... ഫിഫ ഫുട്ബാൾ ലോകകപ്പിന്റെ പ്രചരണാർത്ഥം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസിൽ സംഘടിപ്പിച്ച 'കിക്കോഫ്' പരിപാടിയിൽ ഫുട്ബാൾ ഹെഡ് ചെയ്യുന്ന വിദ്യാർത്ഥിനി
കടലോളം ആവേശം ഫിഫ ലോകകപ്പ് ഫുട്ബോളിൽ ഇന്നലെ നടന്ന ബ്രസീൽ - മൊറോക്കോ മത്സരത്തിൽ ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ ഗോൾ നേടിയപ്പോൾ മൊബൈൽ ലൈറ്റ് തെളിയിച്ച് ആഹ്ലാദം പങ്കിടുന്ന ബ്രസീൽ ആരാധകർ.
കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ളോ ഇന്ത്യൻ ജി.എച്ച്.എസ്.എസിൽ ലോകകപ്പിനോടനുബന്ധിച്ചുള്ള ഫാൻസ് ഷോയിൽ അണിനിരന്ന വിദ്യാർത്ഥിനികൾ
  TRENDING THIS WEEK
സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തിൽ അരങ്ങേറിയ നിഴൽക്കുത്ത് കഥകളി വീക്ഷിക്കുന്നവർ കേരളത്തിലെ തെക്കൻ കഥകളി ചിട്ടയിൽ ഏറെ പ്രചാരമുള്ള ഒരു ആട്ടക്കഥയാണ് പന്ത്രണ്ടോളം കലാകാരന്മാർ അണിനിരക്കുന്ന നിഴൽക്കുത്ത്
നമ്പർ വൺ പ്രോബ്ലം...തിരുവനന്തപുരം കേരള സർവ്വകലാശാല ആസ്ഥാന വളപ്പിലെ തെരുവ് നായ ശല്യം ദിനംപ്രതി വർദ്ധിച്ചു വരുന്നത് സന്ദർശകരും വിദ്യാർത്ഥികളുൾപ്പടെയുള്ളവർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാത്രയൊരു നടപടിയുമില്ല. ഇന്നലെ ക്യാമ്പസിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ വാഹനം തെരുവ് നായക്കൂട്ടത്തിന് മുന്നിലൂടെ നീങ്ങുന്ന കാഴ്ച.
ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് ഓപൺ സ്റ്റേജിൽ നടന്ന ഗസൽ രാത്തിൽ ഷഹബാസ് അമൻ പാടുന്നു
ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് ഓപൺ സ്റ്റേജിൽ ഭാരത് ഭവൻ അവതരിപ്പിച്ച ഇന്ത്യൻ വസന്തോത്സവത്തിൽനിന്ന്
മസ്റ്റ്... ദലിത് കോൺഗ്രസ് അയ്യങ്കാളി ജന്മദിനാഘോഷത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
മസ്റ്റ്... ജില്ലാതല ഓണാഘോഷത്തോടനുബന്ധിച്ചു ഭട്ട്റോഡ് ബീച്ചിൽ   നടന്ന മലബാർ മെഹന്തി സൂഫി ഡാൻസ്.
കുമരകം കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണ ജയന്തി മത്സരവള്ളംകളിയിൽ ഇരുട്ടുകുത്തി എ ഗ്രേഡ് ഫൈനൽ മത്സരത്തിൽ കവണാറ്റിൻകര കവണാർ സിറ്റി ബോട്ട് ക്ലബിന്റെ തുരുത്തിത്തറയെ ഫോട്ടോ ഫിനീഷിൽ തോൽപ്പിച്ച് ജേതാക്കളായ കുമരകം ബോട്ട് ക്ലബ്ബിന്റെ മൂന്ന്തൈയ്ക്കൻ വെള്ളത്തിലെ തുഴക്കാരുടെ ആവേശം
ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്നാരംഭിച്ച ശ്രീ നാരയണഗുരുദേവ പ്രതിമയും വഹിച്ചു കൊണ്ടുള്ള ജലഘോഷയാത്ര
കുമരകം കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണ ജയന്തി മത്സരവള്ളംകളിയിൽ ഇരുട്ടുകുത്തി എ ഗ്രേഡ് ഫൈനൽ മത്സരത്തിൽ കവണാറ്റിൻകര കവണാർ സിറ്റി ബോട്ട് ക്ലബിന്റെ തുരുത്തിത്തറയെ ഫോട്ടോ ഫിനീഷിൽ തോൽപ്പിച്ച് ജേതാക്കളായ കുമരകം ബോട്ട് ക്ലബ്ബിന്റെ മൂന്ന്തൈയ്ക്കൻ വെള്ളത്തിലെ തുഴക്കാരുടെ ആവേശം
എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ സമാപനസമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com