SignIn
Kerala Kaumudi Online
Thursday, 05 November 2026 11.48 PM IST

ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

READ ENGLISH VERSION
shariq
ഷാരിഖ്

ഷാർജ: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം സ്വദേശി ഷാരിഖ്, കോഴിക്കോട് ബാലുശേരി ചീക്കിലോട് സ്വദേശി രമേഷ് കുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ആലപ്പുഴ സ്വദേശി അജ്‌മലിനെ ഉമ്മുൽ ഖുവൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നുപേരും ഉം അൽ ഖുവൈനിലെ ഒരു കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി ചെയ്‌ത് വരികയായിരുന്നു. ചൊവ്വാഴ്‌ച രാത്രിയോടെ എമിറേറ്റ്‌സ് റോഡിൽ ഷാർജ മസ്‌ജിദിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിലവിൽ മൃതദേഹങ്ങൾ ഷാർജ അൽഖാസിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

English Summary

Two Malayalis, Sharikh from Malappuram and Ramesh Kumar from Kozhikode, died in a road accident in Sharjah. Their van collided with a truck on Emirates Road near Sharjah Mosque. Another Malayali, Ajmal from Alappuzha, sustained serious injuries and was admitted to Umm Al Quwain Hospital.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHARJAH ACCIDENT NEWS, MALAYALIS KILLED IN UAE, SHARJAH ROAD ACCIDENT, SHARIKH MALAPPURAM, RAMESH KUMAR KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360