മുഖ്യമന്ത്രി വി.ഡി.സതീശൻ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പ്രദേശം സന്ദർശിക്കുന്നു. മന്ത്രിമാരായ എ.പി.അനിൽകുമാർ, ടി.സിദ്ദിഖ്, വയനാട് എസ്.പി എസ്.ദേവമനോഹർ, ഡി.ഐ.ജി. കെ.കാർത്തിക് തുടങ്ങിയവർ സമീപം
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
  TRENDING THIS WEEK
തൃശൂർ വടക്കുനാഥ ക്ഷേത്രത്തിൽ സംഘടിപ്പിച്ച കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ആനകൾക്കുള്ള സുഖ ചികിത്സയുടെ ഉദ്‌ഘാടന ചടങ്ങിൽ എറണാക്കുളം ശിവകുമാറിന് ഉരുള നൽക്കുന്ന പ്രശസ്ത ആനചികിത്സകൻ ഡോ പി ബി ഗിരിദാസ്
കൊല്ലങ്കോട് ചീരണിയിൽ വനം വകുപ്പിന്റെ കെണിയിൽ പുലി കുടുങ്ങി. ഇന്നലെ അർദ്ധരാത്രിയോടെയാണ് പുലി കെണിയിലായത്
മഴ പെയ്തുണ്ടായ വെള്ളക്കെട്ടിൽ വെള്ളം കുടിക്കുന്ന പ്രാവുകൾ. എറണാകുളം ശിവക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള കാഴ്ച
തോടല്ല മക്കളെ റോഡ്... കനത്ത മഴയെത്തുടർന്ന് വെള്ളം കയറി ഗതാഗതം മുടങ്ങിയ കോഴിക്കോട് സങ്കേതം റോഡിൽ കുട്ടികളെ കളിപ്പിക്കുന്ന രക്ഷിതാക്കൾ.
മഴ കനക്കും മുമ്പേ.... കോഴിക്കോട് കോതി ചക്കുംകടവ് റോഡ് കനാലിലെ മാലിന്യം ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന കോർപ്പറേഷൻ തൊഴിലാളി.
കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ... ഇരുചക്രവാഹനങ്ങൾക്ക് മുന്നിലും പിന്നിലും ഹെൽമെറ്റ് നിർബന്ധമാണ്. നഗരത്തിൽ മാനാഞ്ചിറ സ്ക്വയറിനും കമ്മിഷണർ ഓഫീസിനും മുമ്പിലൂടെ വൺവേ തെറ്റിച്ച് കടന്നുവരുന്നവർ.അവർക്ക് പിന്നിൽ ഒരു ബോർഡുണ്ട്. കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് സ്ഥാപിച്ച 2026ൽ അപകടകരമായ യാത്രയിൽ പൊലിഞ്ഞുപോയവരെക്കുറിച്ച്
ബീച്ച് ഫയർ സ്റ്റേഷൻ മീഞ്ചന്തയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി സാധനങ്ങൾ വാഹനത്തിലേക്ക് കയറ്റുന്നു
എസ്. എസ്. എൽ. സി . പ്ലസ് ടൂ പരീക്ഷയിൽ സബൂർണ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും . നാഷണൽ മീൻസ്‌കം മെറിറ്റ്സ് കോളർഷിപ്പ് . എൽ. പി. യൂ .പി . വിഭാഗം സി എം കിഡ്സ് സ്കോളർഷിപ്പ് ജേതാകൾക്കും മണ്ണാർക്കാട് എം. പി. ഓഡിറ്റോറിയത്തിൽ നടന്ന ഫ്ലെയിം എഡ്യു കോൺക്ലേവിൽ പങ്ക് എടുത്ത വിദ്യാർത്ഥികളും മന്ത്രി അഡ്വ: എൻ. ഷംസുദ്ധീൻ . രമേഷ് പിഷാരടി എം. എൽ. എ ചലച്ചിത്ര താരം ബേസിൽ ജോസഫ് എന്നിവർ മുൻനിരയിൽ .
എസ്. എസ്. എൽ. സി . പ്ലസ് ടൂ പരീക്ഷയിൽ സബൂർണ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും . നാഷണൽ മീൻസ്‌കം മെറിറ്റ്സ് കോളർഷിപ്പ് . എൽ. പി. യൂ .പി . വിഭാഗം സി എം കിഡ്സ് സ്കോളർഷിപ്പ് ജേതാകൾക്കും മണ്ണാർക്കാട് എം. പി. ഓഡിറ്റോറിയത്തിൽ നടന്ന പ്ലെയിം എഡ്യു കോൺക്ലേവ് മന്ത്രി അഡ്വ: എൻ. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്യുന്നു .
ടെലിഫോൺ ടവറിന്റെ കേബിൾ സ്ഥാപിക്കുന്ന ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. എറണാകുളം കണ്ടെയ്നർ റോഡിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com