SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

വീട്ടിൽനിന്ന് 24 പവനും അഞ്ചുലക്ഷം രൂപയും കവർന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്; വീട്ടുടമസ്ഥന്റെ മകനുൾപ്പടെ നാലുപേർ പിടിയിൽ

READ ENGLISH VERSION
theft-case
പ്രതീകാത്മക ചിത്രം

മലപ്പുറം: വീട്ടിൽ നിന്ന് 24 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കവർന്ന കേസിൽ വൻ ട്വിസ്റ്റ്. വീട്ടുടമസ്ഥന്റെ 17വയസുള്ള മകനും സുഹൃത്തുമടക്കം നാലുപേർ പിടിയിൽ. 17കാരനെ ഭീഷണിപ്പെടുത്തി വീട്ടിലെ സ്വർണാഭരണങ്ങളും പണവും മറ്റ് പ്രതികൾ കവരുകയായിരുന്നു.

പുകയൂർ പാലമഠത്തിൽ പുതുപ്പറമ്പ് ഉബൈദ് (33)​,​ താനൂർ ഉണ്യാൽ ചക്കരമൂല സ്വദേശി കണ്ണംവളപ്പിൽ ഷുഹൈദ് (33)​ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. വീട്ടുടമസ്ഥന്റെ പതിനേഴുകാരനായ മകനെയും സുഹൃത്തിനെയും ജുവനൈൽ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ മോഷണം നടന്നുവെന്നാണ് വീട്ടുടമസ്ഥൻ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് വിശദമായി അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരു മോഷണം വീട്ടിൽ നടന്നിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

വീട്ടുടമസ്ഥന്റെ പതിനേഴുകാരനായ മകൻ സുഹൃത്തും ബന്ധുവുമായ വ്യക്തിയുടെ നിർബന്ധത്തിന് വഴങ്ങി മൂന്നുപവൻ സ്വർണാഭരണം വീട്ടിൽ നിന്ന് നേരത്തെ എടുത്തിരുന്നു. ഈ സ്വർണം വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായെന്നും ഇതിൽ നിന്ന് രക്ഷപ്പെടാൻ ഇനിയും കൂടുതൽ സ്വർണം വേണമെന്നും ഭീഷണി തുടർന്നു.

വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടിൽ നിന്ന് കൂടുതൽ സ്വർണം മോഷണസംഘം 17കാരനെ ഉപയോഗിച്ച് എടുപ്പിച്ചത്. കഴിഞ്ഞദിവസം വീട്ടുകാരെയും 17കാരനെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണക്കേസിൽ വ്യക്തത വന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണന്ന് പൊലീസ് അറിയിച്ചു.

English Summary

A major twist has emerged in a theft case involving 24 sovereigns of gold and Rs 5 lakh from a house in Malappuram. Police arrested four people, including the 17-year-old son of the house owner and his friend. Investigators found that the minor was allegedly threatened and forced by the other accused to take gold jewellery and cash from his home.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALAPPURAM GOLD THEFT, 17 YEAR OLD BOY ARRESTED, KERALA THEFT CASE, 24 SOVEREIGN GOLD THEFT, TIRURANGADI POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY