മേലാറ്റൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് മേലാറ്റൂർ യൂണിറ്റ് പരിഷത്ത് സംഗമം സംഘടിപ്പിച്ചു. ബാല ചിത്രകാരൻ കെ. ഋഷിരാജ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. മൊയ്തായ് ലോക ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനവേണ്ടി വെങ്കലമേടൽ നേടിയ ആനന്ദ് രതീഷിനെ ആദരിച്ചു. ജനാധിപത്യം ശാസ്ത്രബോധം മതനിരപേക്ഷത അന്ധവിശ്വാസം ലിംഗ നീതി എന്നീ വിഷയങ്ങളെ അധികരിച്ച് ചർച്ചകൾ നടന്നു. പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് പി.അംബിക അദ്ധ്യക്ഷയായി. ജില്ലാ ജോയിൻ സെക്രട്ടറി വി.വി.ദിനേശ്, കെ.രാജേഷ്, കെ. ബാബുരാജ്, രാജൻ കാവിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |