SignIn
Kerala Kaumudi Online
Friday, 12 June 2026 2.55 AM IST

വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ മൂന്നുപേർക്ക് പരിക്ക്

READ ENGLISH VERSION
elephant

പാലക്കാട്: അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി മൂന്ന് പേർക്ക് കാട്ടാന ആക്രമണത്തിൽ പരിക്ക്. വെള്ളിങ്കിരി,​ മിനി ഷാജി,​ പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. മുള്ളിയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് 30കാരനായ വെള്ളിങ്കിരിക്ക് പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാലുമണിയോടെ പുഴയിലേക്ക് പോകുന്നതിനിടെയായിരുന്നു കാട്ടാന ഇയാളെ ആക്രമിച്ചത്. മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്.

അട്ടപ്പാടി ഗൂളിക്കടവിലായിരുന്നു രണ്ടാമത്തെ ആക്രമണം. രാവിലെ അഞ്ചരയോടെ ഓട്ടോ യാത്രക്കാരെയാണ് കാട്ടാന ആക്രമിച്ചത്. യാത്രക്കാരിയായ മിനി ഷാജിക്കും ഓട്ടോ ഡ്രെെവർ പ്രസാദിനും പരിക്കേറ്റു. മൂവരെയും അട്ടപ്പാടി ട്രെെബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELEPHANT, ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA