SignIn
Kerala Kaumudi Online
Friday, 12 June 2026 3.19 AM IST

മാള സ്റ്റേഷനിലെ എസ്എച്ച്ഒ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ

READ ENGLISH VERSION
dead-body

തൃശൂർ: പൊലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാള സ്റ്റേഷനിലെ എസ്എച്ച്ഒ ആർ രാജേഷിനെ (46) ആണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ് .

രണ്ടുദിവസമായി അവധിയിലായിരുന്ന രാജേഷ് ഇന്നലെ ഉച്ചയ്ക്കാണ് ക്വാർട്ടേഴ്സിൽ എത്തിയത്. ഇന്ന് രാവിലെ ക്വാർട്ടേഴ്സ് തുറക്കാത്തതിനെത്തുടർന്ന് നടത്തിയപരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ക്വാർട്ടേഴ്സിന്റെ പരിസരത്ത് ജോലിചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ രാജേഷിനെ കണ്ടിരുന്നു. അതിനുശേഷമാകാം ജീവനൊടുക്കിയതെന്നാണ് കരുതുന്നത്.

ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്തി. തുടർ നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POLICE STATION, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA