SignIn
Kerala Kaumudi Online
Friday, 12 June 2026 2.58 AM IST

തിരുവനന്തപുരത്തും ഷിഗെല്ല; രോഗം കണ്ടെത്തിയത് തോന്നയ്ക്കൽ,  ചാക്ക,  പുത്തൻത്തോപ്പ്  എന്നിവിടങ്ങളിൽ

READ ENGLISH VERSION
shigella

തിരുവനന്തപുരം: വയനാടിനും കൊല്ലത്തിനും പുറമെ തിരുവനന്തപുരത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. തോന്നയ്ക്കൽ, ചാക്ക, പുത്തൻത്തോപ്പ് എന്നിവിടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. മൂന്ന് കുട്ടികൾക്കാണ് രോഗം ബാധിച്ചത്. ഇവരുടെ നില തൃപ്‌തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, വയനാട്ടിൽ ഒരാൾക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കൊല്ലത്ത് രണ്ട് വിദ്യാർത്ഥികളിലാണ് രോഗം കണ്ടെത്തിയത്. ഇവ‌ർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് ഈ മാസം മാത്രം ആകെ 38 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. നാലുവയസുകാരി രോഗബാധയേറ്റ് മരിക്കുകയും ചെയ്തു. കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച തലക്കുളത്തൂർ സ്വദേശി നിളയാണ് മരിച്ചത്.

ഷിഗെല്ല രോഗം പകരുന്നത് മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. ഷിഗെല്ല രോഗം ബാധിച്ചയാൾ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നവർക്കും ഈ രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. ഒന്നുരണ്ടു ദിവസങ്ങൾക്കകം ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. ആരോഗ്യവാനായ ഒരാളിൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. പ്രതിരോധ ശേഷി കുറവുള്ള കുഞ്ഞുങ്ങളിൽ രോഗം തീവ്രമാകാനിടയുണ്ട്.

ലക്ഷണങ്ങൾ

  • വയറിളക്കം
  • രക്തത്തോട് കൂടിയ മലവിസർജ്ജനം
  • വേദനയോട് കൂടിയ മലവിസർജ്ജനത്തിനുള്ള തോന്നൽ
  • വയറുവേദന
  • പനി, വൻകുടൽ വീക്കം
  • മലാശയം പുറത്തേക്ക് തള്ളൽ
  • വിളർച്ച
  • രോഗതീവ്രത കൂടിയാൽ കേന്ദ്ര നാഡീവ്യൂഹത്തിന് തകരാറുകൾ
  • പ്ലേറ്റ്ലെറ്റുകൾ ഗണ്യമായി കുറയുക
  • വൃക്കകൾ തകരാറിലാകുക

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SHIGELLA, SHIGELLA IN THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA