SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.46 AM IST

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; ഇന്ധനടാങ്കറിന് തീപിടിച്ചു

READ ENGLISH VERSION

ship

ന്യൂഡൽഹി: ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു. കപ്പലിലുള്ള ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരാണ്. അടിയന്തരസഹായം ആവശ്യപ്പെട്ടുകൊണ്ട് കപ്പലിലുണ്ടായിരുന്ന നാവികൻ അയച്ച അപായ സന്ദേശം പുറത്തുവന്നു. ഇറാൻ മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വാർത്ത സ്ഥിരീകരിച്ചു. കപ്പലിലുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് ഷിപ്പിംഗ് മന്ത്രാലയം ഡയറക്‌ടർ ഓപേഷ് കുമാർ ശർമ്മ പറഞ്ഞു. കപ്പലിലുള്ള നാവികരെ രക്ഷപെടുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇറാനും ഇസ്രായേലും പരസ്‌പരമുള്ള ഏറ്റുമുട്ടലുകൾ തുടരുകയാണ്. ലബനനിലെ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രായേലി നഗരങ്ങളിലേക്കും രണ്ട് വ്യോമതാവളങ്ങളിലേക്കും ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലും മറ്റു പ്രധാന നഗരങ്ങളിലും പോർവിമാനങ്ങൾ ഉപയോഗിച്ച് മിസൈൽ ആക്രമണങ്ങൾ നടത്തിയാണ് ഇസ്രായേൽ തിരിച്ചടിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, WAR, ATTACK, SHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360