SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

സ്‌കൂൾ കലോത്സവം: ലോഗോ പ്രകാശനം

logo
കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവ ലോഗോ പ്രകാശനം എം.എൽ.എ കാരായി രാജൻ നിർവഹിച്ചപ്പോൾ

തലശ്ശേരി: ഡിസംബർ ഒന്നു മുതൽ അഞ്ചുവരെ തലശ്ശേരിയിൽ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവ ലോഗോ പ്രകാശനം എം.എൽ.എ കാരായി രാജൻ നിർവഹിച്ചു. തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരത്തിലെ 19 വേദികളിലായി 351 ഇനങ്ങളിൽ 8500ലധികം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുക. പൂർണ്ണമായും ഹരിത പ്രോട്ടോകൾ പാലിച്ചാകും കലോത്സവം. പാനൂർ സ്വദേശി രജീഷ് ഗ്രീൻട്രീ ആണ് ലോഗോ രൂപകല്പന ചെയ്തത്. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. അഷ്രഫ്, പബ്ലിസിറ്റി കൺവീനർ സി.കെ ഷക്കീർ, ധന്യ പുതുശ്ശേരി, കൗൺസിലർമാരായ എ ഷർമിള, ടി.വി റാഷിദ, മിലി ചന്ദ്ര, സ്മിത, ബാലചന്ദ്രൻ, എ.കെ സുരേഷ്, പി.വി സഹീർ, സി. രാധാകൃഷ്ണൻ, സിദ്ദിഖ് കാരക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL