SignIn
Kerala Kaumudi Online
Thursday, 05 November 2026 9.10 PM IST

വിനോദയാത്രയ്ക്കിടെ മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും ബാറിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

READ ENGLISH VERSION
cctv-footage
സിസിടിവി ദൃശ്യങ്ങൾ

കൽപ്പറ്റ: സ്കൂൾ വിനോദയാത്രയ്ക്കിടെ മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണയും പിടിഎ പ്രസിഡന്റ് എസ് ഹാജിസും ബാറിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഹൈദരാബാദ് നമ്പള്ളിയിലെ ബോംബെ ബാർ ആന്റ് റെസ്റ്റോറന്റിൽ ഇരുവരും ഒരുമിച്ചെത്തിയതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും ബാറിലെ ബിൽ നൽകിയതിന്റെയും വിവരങ്ങളുമാണ് പുറത്തുവന്നത്. മദ്യപിച്ചതിന്റെ ബിൽ തുകയായ 1100 രൂപ പിടിഎ പ്രസിഡന്റ് തന്റെ സ്വന്തം അക്കൗണ്ടിൽനിന്ന് എടിഎം കാർഡ് വഴിയാണ് ബാറിൽ അടച്ചത്.

ബാറിന് എതിർവശത്ത് സ്ഥിതി ചെയ്യുന്ന ഹൈലൈറ്റ് ഹോട്ടലിൽ ആയിരുന്നു വിനോദയാത്രയിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ പകുതിപ്പേരും താമസിച്ചിരുന്നത്. ഉച്ചസമയത്ത് പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും ബാറിലേക്ക് കയറിപ്പോകുന്നത് ചില വിദ്യാർത്ഥികൾ കണ്ടിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്.

അതിനിടെ, വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണത്തിന് പിന്നാലെ മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണയെ വടുവൻചാൽ സ്കൂളിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചിരുന്നു. സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷിവി കൃഷ്ണ നൽകിയ പരാതിയിലായിരുന്നു ട്രിബ്യൂണലിന്റെ നടപടി.

പ്രിൻസിപ്പലിന്റെ സ്ഥലം മാറ്റം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹയർസെക്കൻഡറി വിദ്യാർത്ഥികൾ സ്കൂളിൽ പഠിപ്പുമുടക്കി സമരം നടത്തിയതിന് പിന്നാലെയാണ് ഉത്തരവ് മരവിപ്പിച്ചത്. നേരത്തെ, മദ്യപാന ആരോപണവുമായി ബന്ധപ്പെട്ട് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ (ആർഡിഡി) അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രിൻസിപ്പൽ മദ്യപിച്ചതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിനോദയാത്ര സംഘടിപ്പിച്ചതെന്ന് ആർ‌ഡിഡി കണ്ടെത്തിയിരുന്നു. തുടർന്നാണ് ഷിവി കൃഷ്ണയെ വടുവൻചാൽ സ്കൂളിലേക്ക് സ്ഥലംമാറ്റിയത്.

English Summary

CCTV footage shows Meenangadi HSS Principal Shivi Krishna and PTA President S. Hajis entering a Hyderabad bar during a school trip. The footage and a bar bill paid by the PTA President reinforce allegations of misconduct. Previously, the Principal's transfer following drinking claims was frozen by a tribunal, despite an investigation finding the trip violated government norms.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEENANGADI SCHOOL PRINCIPAL, SCHOOL TOUR CONTROVERSY, PRINCIPAL BAR VISIT, PTA PRESIDENT, HYDERABAD BAR CCTV FOOTAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA