SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് സംശയം

READ ENGLISH VERSION
kannur-death
ജ്യോതിയുടെ വീട്, പരിശോധന നടത്തുന്ന പൊലീസ്

കണ്ണൂർ: മട്ടന്നൂരിൽ അമ്മയും മകനും വെട്ടെറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ സ്വദേശിനി ജ്യോതി, മകൻ നവീൻ കൃഷ്‌ണ (21) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ സംശയം.

വീടിന്റെ രണ്ടാം നിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. ജ്യോതിയുടെ ഭർത്താവ് ഇന്ന് രാവിലെ അമ്പലത്തിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് രണ്ടുപേരും ചോരയിൽക്കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടൻതന്നെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. നവീൻ കൃഷ്‌ണയുടെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റ പാടുണ്ടെന്നാണ് മൃതദേഹം ആദ്യം കണ്ട നാട്ടുകാർ പറയുന്നത്. ജ്യോതിയുടെ കഴുത്തിലായിരുന്നു വെട്ടേറ്റതെന്നും മുഖം പോലും തിരിച്ചറിയാനാകാത്ത രീതിയിൽ രക്തത്തിൽ കുളിച്ചിരിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

English Summary

A woman named Jyothi and her 21-year-old son Naveen Krishna were found dead with cut injuries at their home in Mattannur, Kannur. Police suspect the son may have killed his mother before taking his own life. A detailed investigation is underway to establish the circumstances surrounding their deaths.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR MOTHER SON DEATH, MATTANNUR MURDER CASE, KANNUR CRIME NEWS, JYOTHI NAVEEN KRISHNA DEATH, KANNUR AMMA MAKAN KOLAPATHAKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA