SignIn
Kerala Kaumudi Online
Tuesday, 03 November 2026 12.07 AM IST

പി പി ദിവ്യയ്‌‌ക്കെതിരെ വിജിലൻസിന്റെ നിർണായക നീക്കം; കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്നും അഞ്ച് ഫയലുകൾ പിടിച്ചെടുത്തു

READ ENGLISH VERSION
pp-divya
പി പി ദിവ്യ

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണത്തിൽ നിർണായക നീക്കവുമായി വിജിലൻസ്. ദിവ്യയുടെ ബിനാമി കമ്പനിയെന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യ കമ്പനിക്ക് വിവിധ പദ്ധതികളുടെ കരാർ നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തു.

കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്നാണ് 12 കോടി രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകൾ കസ്റ്റഡിയിലെടുത്തത്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് 12 കോടിയിലധികം രൂപയുടെ കരാറുകൾ കിട്ടിയതിന് പിന്നിൽ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് വിജിലൻസ് നടപടി. അഞ്ച് ഫയലുകളാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്.

മോഡുലാർ ടോയ്‌ലറ്റ് നിർമാണം, എബിസി കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകളാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. ഇവ പരിശോധിച്ച ശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് വിജിലൻസ് നീക്കം. പൊതുമേഖലാ സ്ഥാപനമായ സിൽക്ക് വഴിയാണ് കാർട്ടൺ ഇന്ത്യയ്‌ക്ക് കരാറുകൾ കിട്ടിയിരുന്നത്. അതിനാൽ, സിൽക്കിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.

വിജിലൻസ് ഉത്തരമേഖലാ എസ്‌പിക്കാണ് അന്വേഷണ ചുമതല. പി പി ദിവ്യയുടെ ബിനാമി കമ്പനിയാണ് കാർട്ടൺ ഇന്ത്യയെന്നും, കമ്പനിക്ക് വഴിവിട്ട കരാറുകൾ നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്നും കാട്ടി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആണ് കഴിഞ്ഞ സ‌ർക്കാരിന്റെ കാലത്ത് വിജിലൻസിന് പരാതി നൽകിയത്. എന്നാല്‍ ദിവ്യക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

English Summary

The Vigilance Department has seized five files related to projects worth over ₹12 crore awarded to Carton India Alliance Pvt Ltd during PP Divya's tenure as Kannur District Panchayat president. The investigation follows allegations of irregularities and corruption in contract allocation. The seized files include records of modular toilet construction and an ABC centre project. Further investigation may extend to SILK.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PP DIVYA VIGILANCE INVESTIGATION, CARTON INDIA CONTRACT SCAM, KANNUR DISTRICT PANCHAYAT CORRUPTION, PP DIVYA BENAMI COMPANY, KERALA VIGILANCE PROBE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA