SignIn
Kerala Kaumudi Online
Monday, 22 June 2026 9.26 PM IST

അതിരപ്പിള്ളിയിൽ ആൾക്കൂട്ടത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ഭയന്നോടിയവർക്ക് പരിക്ക്

READ ENGLISH VERSION

wild-elephant

തൃശൂർ: അതിരപ്പിള്ളി വഞ്ചിക്കടവിൽ ആൾക്കൂട്ടത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. ആനയുടെ വരവ് കണ്ട് ഭയന്നോടിയ ആളുകൾക്ക് പരിക്കേറ്റു. വെറ്റിലപ്പാറ വഞ്ചിക്കടവിലെ ഉന്നതിയിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഇടയാലത്ത് പറമ്പിൽ മധുവിന്റെ മകൻ മിഥുന്റെ വിരുന്ന് ചടങ്ങിനെത്തിയ ബന്ധുക്കൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

ആനയെ കണ്ടതോടെ റോഡിൽ നിന്ന ആളുകൾ ചിതറിയോടുകയായിരുന്നു. ഓടുന്നതിനിടയിൽ വീണ് രണ്ടു മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് വിവരം. ആനയുടെ ആക്രമണത്തിൽ മധുവിന്റെ മകൻ മിഥുന്റെ ബൈക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

പ്രദേശത്ത് ഇതാദ്യമായല്ല കാട്ടാനയുടെ ആക്രമണം. ആനയുടെ സാന്നിദ്ധ്യം നിരന്തരമാകുന്നതിൽ വലിയ ആശങ്കയിലാണ് നാട്ടുകാർ. ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD ELEPHANT, ATHIRAPPILLY, THRISSUR, WILDLIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA