SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.29 PM IST
 

കൊല്ലത്ത് നിയന്ത്രണംവിട്ട ലോറി ബസ് സ്റ്റോപ്പിലേയ്ക്ക് പാഞ്ഞുകയറി അപകടം; ഒരു കുട്ടിയുൾപ്പെടെ മൂന്ന് മരണം

READ ENGLISH VERSION

accident

കൊല്ലം: നിയന്ത്രണംവിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേയ്ക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്നുപേർ മരിച്ചു. പരിക്കേറ്റ നാല് വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ഇന്നുരാവിലെ ഏഴേകാലോടെയായിരുന്നു അപകടം.

രണ്ട് മുതിർന്നവരും ഒരു കുട്ടിയുമാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ കുടവട്ടൂർ ലക്ഷ്മി കോട്ടേജിലെ ഹരിലാൽ (54) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ കൊട്ടാരക്കരയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

മണ്ണ് കയറ്റി അമിതവേഗത്തിലെത്തിയ ലോറി മുക്കോളി മുക്കിലെ ബസ് സ്റ്റോപ്പിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം ബസ് സ്റ്റോപ്പിൽ ഏഴ് കുട്ടികളും ഒരു മുതിർന്നയാളുമാണുണ്ടായിരുന്നത്. അപകടത്തിൽ ലോറി പൂർണമായും തകർന്ന നിലയിലാണ്. ഫയർഫോഴ്‌സും പൊലീസും ചേർന്ന് ലോറി ഉയർത്തിയാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
LIVE UPDATES
9 HOURS AGO
Jun 23, 2026 11:13 AM

lorry-accident-kollam

9 HOURS AGO
Jun 23, 2026 11:12 AM

lorry-accident

9 HOURS AGO
Jun 23, 2026 11:03 AM

9 HOURS AGO
Jun 23, 2026 10:58 AM

11 HOURS AGO
Jun 23, 2026 09:21 AM

മരിച്ച മൂന്നുപേരെയും തിരിച്ചറിഞ്ഞു. ഹരിലാൽ (54), പാ‌ർത്ഥിപ് (15), അജയകുമാർ (45) എന്നിവരാണ് മരിച്ചത്. 

11 HOURS AGO
Jun 23, 2026 08:57 AM

കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബിമോൾ (15). ചവറ സ്വദേശിയായ ടിപ്പർ ലോറിയുടെ ഡ്രൈവർ നിസാം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകൾ നിസാരമാണെന്നാണ് വിവരം. 

11 HOURS AGO
Jun 23, 2026 08:55 AM

 മരിച്ച വിദ്യാ‌ർത്ഥി പാർത്ഥിപ് (15) ആണെന്ന് തിരിച്ചറിഞ്ഞു. 

11 HOURS AGO
Jun 23, 2026 08:30 AM

അപകടത്തിൽ സമീപത്തെ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നു.

12 HOURS AGO
Jun 23, 2026 08:29 AM

അമ്പലപ്പറമ്പിൽനിന്ന് അമിതവേഗത്തിലെത്തിയ ടിപ്പർ വളവുതിരിയുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

12 HOURS AGO
Jun 23, 2026 08:28 AM

ബൈക്കിലിടിച്ചാണ് ടിപ്പർ മറിഞ്ഞതെന്ന് ദൃക്‌സാക്ഷി.

12 HOURS AGO
Jun 23, 2026 08:27 AM

കൂടുതൽ പേർ അപകടത്തിൽപ്പെട്ടെന്ന് സംശയം. തെരച്ചിൽ പുരോഗമിക്കുന്നു

RELATED TOPICS: KOLLAM, KOLLAM ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA