SignIn
Kerala Kaumudi Online
Saturday, 06 June 2026 7.01 PM IST

മുഷ്ടി ചുരുട്ടി പിണറായി: ഇഡി റെയ്ഡിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പങ്കുവച്ച് പ്രതിപക്ഷ നേതാവ്

READ ENGLISH VERSION
pinarayi-vijayan

തിരുവനന്തപുരം: ഇഡി റെയ്ഡിന് പിന്നാലെ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള തന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇഡി റെയ്ഡിനെ തുട‌ർന്ന് സംസ്ഥാനത്ത് സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മുഖ്യമന്ത്രിയും പാർട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ രംഗത്തെത്തിയത്. ഫേസ്ബുക്കിലെ തന്റെ ഔദ്യോഗിക പേജിലാണ് ചിത്രം പങ്കുവച്ചത്.

ചിത്രത്തിൽ പിണറായി വിജയന് സമീപം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമുണ്ട്. പ്രതിപക്ഷത്തിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെയുള്ള കരുതികൂട്ടിയ ആക്രമണ നടപടിയാണ് ഇഡി റെയ്ഡെന്ന് പിണറായി വിജയൻ മാദ്ധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചിരുന്നു. ഇതൊരു തുടക്കം മാത്രമാണ്. ഇത്തരം നടപടികൾ ഞങ്ങളെ തളർത്തില്ല. പാർട്ടിയുടെ പിന്തുണയാണ് എപ്പോഴും ഒപ്പം ഉള്ളത്. ആ പിന്തുണയ്ക്ക് ഇന്നും ഒരു കുറവുമില്ലെന്ന് സഖാക്കൾ തെളിയിച്ചു. എല്ലാവരെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. എന്തിനെയും നേരിടാൻ ഒരുമിച്ച് ഇറങ്ങാം. പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. എന്നാൽ ഇപ്പോൾ ഇവിടെ നിർത്തുന്നു'- പിണറായി വിജയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ED RAID, PINARAYI VIJAYAN, FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA