SignIn
Kerala Kaumudi Online
Saturday, 13 June 2026 2.43 PM IST

കേരളത്തിലേക്കുള്ള ലഹരി ഒഴുക്കില്‍ 'നിര്‍ണായക വിവരം ലഭിച്ചു'; ഓപ്പറേഷന്‍ തൂഫാനില്‍ സാമ്പത്തിക സ്രോതസ്സും പരിശോധനയില്‍

READ ENGLISH VERSION
dgp

തിരുവനന്തപുരം: കേരള പൊലീസും എക്‌സൈസും സംയുക്തമായി നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയമെന്ന് പൊലീസ് മേധാവി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപകമായ പരിശോധനയാണ് ഓപ്പറേഷന്‍ തൂഫാനില്‍ നടക്കുന്നത്. 104 കേസുകളില്‍ നിന്ന് 137 പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വിതരണത്തിന്റെ പ്രധാന ശൃംഖല കണ്ടെത്തി തകര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

വിശദമായ ചോദ്യം ചെയ്യലിലൂടെ പ്രതികളുടേയും മയക്കുമരുന്ന് ലോബിയുടേയും സാമ്പത്തിക സ്രോതസ്സും കണ്ടെത്താനാണ് ലക്ഷ്യമിടുന്നതെന്നും പൊലീസ് മേധാവി പറഞ്ഞു. വ്യാപകമായ സിന്തറ്റിക് ലഹരിയുടെ പിടിച്ചെടുക്കലാണ് ഓപ്പറേഷന്റെ ഭാഗമായി നടന്നത്. 500 ഗ്രാം എംഡിഎംഎയും 37 കിലോ കഞ്ചാവും വിവിധയിടങ്ങളില്‍ നിന്നായി പൊലീസ് പിടികൂടി. സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പന തടയാനുള്ള നടപടികളുടെ ഭാഗമായുള്ള പരിശോധനകളും നടത്തി വരികയാണ്.

സിന്തറ്റിക് ലഹരിമരുന്നിനൊപ്പം മറ്റ് ലഹരിവസ്തുക്കളുടെ വിതരണക്കാരും പൊലീസിന്റെ വലയിലായിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. ലഹരി വസ്തുക്കളുടെ പ്രധാന സ്രോതസ്സുകളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളും ഈ അന്വേഷണത്തിലൂടെ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഞ്ചാവ് പ്രധാനമായും ആന്ധ്ര-ഒഡീഷ അതിര്‍ത്തികളില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്.

എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകള്‍ ബംഗളൂരു വഴിയും കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയുമാണ് കടത്തുന്നത്. ഇത്തരം നെറ്റ്വര്‍ക്കുകളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടന്നു വരികയാണെന്ന് ഡിജിപി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA