SignIn
Kerala Kaumudi Online
Friday, 12 June 2026 5.29 AM IST

പണിമുടക്കി ജെമിനി,​ പ്രശ്നം സ്ഥിരീകരിച്ച് ഗൂഗിൾ

READ ENGLISH VERSION
g

സാൻഫ്രാൻസിസ്കോ: ഗൂഗിളിന്റെ എ.ഐ ചാറ്റ് ബോട്ടായ ജെമിനി ഇന്നലെ വൈകിട്ട് 3 മുതൽ പണിമുടക്കി. ജെമിനിയുടെ വെബ് പതിപ്പിലും ഗൂഗിൾ സെർച്ച്, വർക്ക് സ്‌പേസ്, വൺ, ക്ലൗഡ് ഉൾപ്പടെ വിവിധ സേവനങ്ങളിലുമാണ് പ്രശ്നം നേരിട്ടത്. വെബ്സൈറ്റിൽ തുറക്കുമ്പോൾ 'എറർ കോഡ് 1076' അല്ലെങ്കിൽ 'എറർ കോഡ് 1099' എന്നാണ് ലഭിക്കുക. ഇതോടെ നിരവധി ഉപയോക്തക്കൾ പരാതിയുമായി രംഗത്തെത്തി. അടുത്തിടെ ഗൂഗിൾ ജെമിനി ഒംനി (Gemini Omni) എന്ന മൾട്ടി മോഡൽ എ.ഐ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തകരാർ. പ്രശ്നം ഗൂഗിൾ സ്ഥിരീകരിച്ചെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല. സേവനങ്ങൾ ഉടൻ സാധാരണ നിലയിലാകുമെന്ന് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, GEMINI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360