
മുംബയ്: ടെസ്റ്റിലും ഇന്ത്യൻ വനിതാ ക്രിക്കറ്ര് ടീമിനെ സ്‌മൃതി മന്ഥന തന്നെ നയിക്കും. നേരത്തെ ഹർമൻപ്രീത് കൗർ രാജിവച്ചതിന് പിന്നാലെ വൈറ്റ് ബാൾ ഫോർമാറ്റുകളിൽ (ഏകദിനം, ട്വന്റി-20) ക്യാപ്‌ടനായി ചുമതലയേറ്റിരുന്ന സ്മൃതിയെ, വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായാണ് ടെസ്റ്റ് ടീമിന്റെയും പൂർണ ചുമതലയുള്ള ക്യാപ്ടനായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദീപ്തി ശർമ്മയാണ് ടെസ്റ്റിൽ വൈസ് ക്യാപ്‌ടൻ.
ഇതിലൂടെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്‌ടനായി സ്മൃതി മാറി. ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഒരു ടെസ്റ്രും മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന,ട്വന്റി-20 പരമ്പരകളിലുമാണ് ഇന്ത്യ കളിക്കുക.
ബോക്സിംഗ് താരം മരിച്ച നിലയിൽ
കാൺപൂർ: ഉത്തർപ്രദേശ് സ്വദേശിയായ യുവ വനിതാ ബോക്സിംഗ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. ദേശീയ തലത്തിൽ മെഡലുകൾ നേടിയിട്ടുള്ള മംമ്‌തഷ കുമാരിയാണ് മരിച്ചത്. ജിം ട്രെയ്‌നർ കൂടിയായ യുവതിയെ കഴിഞ്ഞദിവസം കാൺപുർ-പ്രയാഗ്‌രാജ് ദേശീയപാതയിലാണ് മരിച്ച നിലയിൽ കണ്ടെത്തയത്. സംഭവം കൊലപാകമാണെന്ന് മംമ്‌തഷയുടെ കുടുംബം ആരോപിച്ചു.
സൂപ്പർ ശൗര്യ
ഡാകർ: സെനഗലിലെ ഡാകർ വേദിയാകുന്ന യൂത്ത് ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ ശൗര്യ അംബുരെ. 13.59 സെക്കന്റിൽ പേഴ്‌സണൽ ബെസ്റ്റ് സമയത്തിൽ ഫിനിഷ് ചെയ്ത് വെങ്കലം നേടിയ ശൗര്യ യൂത്ത്, സീനിയർ ഒളിമ്പിക്സുകളിൽ അത്‌ലറ്റിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും സ്വന്തമാക്കി. ചൈനയുടെ ഷാംഗ് കെയീ (13.17 സെക്കൻഡ്) സ്വർണവും, ഫ്രാൻസിന്റെ അന്ന പീറ്റേഴ്സ് (13.57 സെക്കൻഡ്) വെള്ളിയും നേടി. 17 കാരിയായ ശൗര്യ മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ്.
ഐ.ഒ.എ പ്രസിഡന്റായി അടുത്ത ടേമിലും തുടരാൻ ഉഷയ്ക്ക് താത്പര്യമുണ്ടായിരുന്നതായാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |