SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

ബാഴ്‌സയ്ക്ക് മുന്നിൽ അടിപതറി അത്‌ലറ്രിക്കോ

d

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയിൽ ഗ്ലാമർ പോരാട്ടത്തിൽ അത്‌ലറ്റ‌ക്കോ മാഡ്രിഡിനെതിരെ ഒരു ഗോളിന്റെ ലീഡ് വഴങ്ങിയ ശേഷം രണ്ടെണ്ണം തിരിച്ചടിച്ച് ഗംഭീര ജയം നേടി ബാഴ്‌സലോണ. അത്‌ലറ്രിക്കോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഫെർമിൻ ലോപസ് ഇരട്ട ഗോളുകളുമായി ബാഴ്സയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. പത്താം മിനിട്ടിൽ ജിയൂലിയാനോ സിമിയോണി നേടിയ ഗോളിലൂടെ അത്‌ലറ്റിക്കോയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. 45-ാം മിനിട്ടിലാണ് ലോപസിലൂടെ ബാഴ്സ സമനില പിടിച്ചത്. 66-ാം മിനിട്ടിൽ ലമീൻ യമാലിന്റെ പാസിൽ നിന്ന് ലോപസ് ബാഴ്‌സയുടെ വിജയ ഗോളും നേടി 12 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള അത്‌ലറ്രിക്കോ മൂന്നാമതാണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി ബാഴ്സ ഒന്നാമത് തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360