തൃശൂർ: അബുദാബി വേദിയാകുന്ന ഏഷ്യൻ നേഷൻസ് ചെസ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായ നിഹാൽ സരിനും കല്യാണി സിരിനും ഇടം നേടി. പുരുഷ - വനിതാ വിഭാഗങ്ങളിൽ യഥാക്രമം ഒന്നും രണ്ടും സീഡുകാരാണ് ഇരുവരും. പുരുഷ വിഭാഗത്തിൽ നിഹാലിനൊപ്പം വി. പ്രണവ് ,എം.പ്രാണേഷ് , അരവിന്ദ് ചിദംബരം എന്നിവരാണ് ഇന്ത്യൻ ടീമിലുള്ളത്. വനിതാ വിഭാഗത്തിൽ കല്യാണിക്കൊപ്പം വാന്തിക അഗർവാൾ, ദീക്ഷിത മൊടിപ്പള്ളി, സുബി ഗുപ്ത, അമുക്ത ഗൗണ്ടക് എന്നിവരും മത്സരിക്കും. 20 ടീമുകൾ പങ്കെടുക്കുന്ന ഏഷ്യൻ നേഷൻസ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയാണ് ടോപ് സീഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |