അമരാവതി: നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണും ഭാര്യ അന്ന കൊണിഡേലയും വേർപിരിയുന്നു. 13 വർഷം നീണ്ട തങ്ങളുടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് ഇരുവരും ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഒരുമിച്ചെടുത്ത തീരുമാനമാണെന്നും പരസ്പര ബഹുമാനത്തോടെ രണ്ടുവഴിക്ക് പോകാൻ തീരുമാനിച്ചുവെന്നുമാണ് ഇരുവരും അറിയിച്ചത്. കുട്ടികളുടെ ഉത്തരവാദിത്തം തുടർന്നും പങ്കിടുമെന്ന് പവനും അന്നയും അറിയിച്ചു.
''ജീവിതത്തിന്റെ ഒരു പ്രധാന പങ്കും ഒരുമിച്ച് പങ്കിട്ടശേഷം പരസ്പര ധാരണയോടും ബഹുമാനത്തോടും കൂടി വേർപിരിയാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ വിവാഹബന്ധം അവസാനിക്കുകയാണെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കളായും ഞങ്ങളുടെ മക്കളുടെ ഉത്തരവാദിത്തമുള്ള മാതാപിതാക്കളായും തുടരും. മക്കളുടെ സന്തോഷത്തിനും ക്ഷേമത്തിനുമായിരിക്കും ഞങ്ങൾ എപ്പോഴത്തെയും മുൻഗണന. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു'- പ്രസ്താവനയിൽ കുറിച്ചു.
പവൻ കല്യാണും റഷ്യൻ മോഡലും നടിയുമായ അന്നയും 2013ലാണ് വിവാഹിതരായത്. 2011ൽ റിലീസ് ചെയ്ത 'തീൻ മാർ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. 2 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഇവർക്ക് പൊലീന അഞ്ജന പവനോവ, മാർക്ക് ശങ്കർ പവനോവിച്ച് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. പവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. പൊതുവേദികളിൽ അപൂർവമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള അന്ന ഈ വർഷം ജൂലായിലാണ് തന്റെ പേര് അന്ന ലീഷ്നെവ എന്നതിൽ നിന്ന് അന്ന കൊണിഡേല എന്ന് ഔദ്യോഗികമായി മാറ്റിയത്.
Actor and Andhra Pradesh Deputy Chief Minister Pawan Kalyan and his wife Anna Konidela have announced their decision to end their 13-year marriage through an official statement. The couple said the decision was mutual and that they would continue to share parental responsibilities for their two children.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |