SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.39 PM IST

മഴ വില്ലനായി; പരമ്പര വിജയം ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ഇനിയും കാത്തിരിക്കണം, മൂന്നാം ഏകദിനം ഉപേക്ഷിച്ചു

india-vs-newzeland-
ഹാമിൽട്ടണിലെ സെഡൺ പാർക്ക്

ഹാമിൽട്ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഹാമിൽട്ടണിലെ സെഡൺ പാർക്കിൽ നടക്കേണ്ടിയിരുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം മത്സരം ആരംഭിക്കാൻ കഴിഞ്ഞില്ല.

മഴയെത്തുടർന്ന് ടോസ് വൈകിയതിനുപിന്നാലെ മത്സരം 40 ഓവറായി ചുരുക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് മഴ വീണ്ടും ശക്തമായതോടെ കളി പുനഃരാരംഭിക്കാനുള്ള സാദ്ധ്യതകൾ അവസാനിച്ചു. തുടർന്ന് മത്സരം ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിൽ തുടരുകയാണ്.

ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് സ്റ്റേൺ നിയമപ്രകാരം നാല് റൺസിനുമായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ബൗളർമാരുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിനെ 134 റൺസിന് പുറത്താക്കുന്നതിൽ നാല് വിക്കറ്റ് നേടിയ ഗുർനൂർ ബ്രാർ നിർണായക പങ്കുവഹിച്ചു. പരമ്പരയിലെ നാലാം ഏകദിനം നവംബർ 13നും അഞ്ചാം മത്സരം നവംബർ 15നും മൗണ്ട് മൗംഗനൂയിയിൽ നടക്കും.

English Summary

The third One Day International between India and New Zealand at Seddon Park, Hamilton, was abandoned due to persistent rain and a wet outfield. India, who won the toss and opted to bowl, could not start the play despite efforts to reduce overs. This abandonment leaves India with a 2-0 lead in the five-match series.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA VS NEW ZEALAND, IND VS NZ 3RD ODI, INDIA NEW ZEALAND ODI SERIES, 3RD ODI ABANDONED, INDIA CRICKET TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360