SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

ത്രില്ലർ സമനിലയിലും യുണൈറ്റഡ് തരംതാഴ്ത്തൽ സോണിൽ

d

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 8 ഗോൾ പിറന്ന ത്രില്ലർ പോരിൽ ഇ‌ഞ്ചുറി ടൈമിലെ ഇരട്ടഗോളുകളിലൂടെ ആസ്റ്രൺ വില്ലയ്‌ക്കെതിരെ 4-4ന്റെ സമനില പിടിച്ചെടുത്ത് മാഞ്ചസ്റ്റർ യുണൈറ്രഡ്. മത്സരത്തിൽ രണ്ട് തവണ 2 ഗോളിന് പിന്നിൽ നിന്ന ശേഷം സമനില പിടിച്ച് ഒരു പോയിന്റ് നേടാനായെങ്കിലും ഇന്റർ നാഷണൽ ബ്രേക്കിന് പിരിയുമ്പോൾ പോയിന്റ് ടേബിളിൽ തരംതാഴ്‌ത്തൽ സോണിലാണ് യുണൈറ്റഡ്. കഴിഞ്ഞ 8 മത്സരങ്ങളിൽ ഒരു ജയം പോലുമില്ലത്ത യുണൈറ്റഡ് 10 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി 18-ാം സ്ഥാനത്താണ്. മാ‌ഞ്ചസ്റ്ററിന്റെ ഓൾഡ് ട്രാഫോർഡിൽ ആദ്യമിനിട്ടിൽ അലിസണും 4-ാം മിനിട്ടിൽ നിക്കോളാസ് ജാക്സണും നേടിയ ഗോളുകളിലൂടെ ആസ്റ്റൺ വില്ല തുടക്കത്തിലേ 2-0ത്തിന് മുന്നിലെത്തി. തുടർന്ന് 18-ാം മിനിട്ടിൽ പെനാൽറ്രിയിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസും ആദ്യപകുതി അവസാനിക്കാറാകവെ യൂറി ടൈലമാൻസും നേടിയ ഗോളുകളിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. രണ്ടാംപകുതിയിൽ ജോൺ മക്‌ഗിൻ (പെനാൽറ്റി,48-ാം മിനിട്ട്), ലിയോൺ ഗോരെറ്റ്‌സ്ക (53) എന്നിവർ നേടിയ ഗോളുകളിലൂടെ ആസ്റ്റൺ വില്ല വീണ്ടും രണ്ട് ഗോൾ ലീഡിലെത്തി. ജയം പ്രതീക്ഷിച്ച വില്ലയെ ഞെട്ടിച്ച് രണ്ടാം പകുതിയുടെ അധികസമയത്ത് ജോഷ്വ സ്വിർക്‌സീ (90+2), പാട്രിക് ഡോർഗു (90+6)എന്നിവരുടെ ഗോളുകളിലൂടെ യുണൈറ്റഡ് ഒപ്പമെത്തുകയായിരുന്നു. ആസ്റ്റൺവില്ല പത്താമതാണ്.

മറ്റൊരു മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ 2-0ത്തിന് കഴടക്കിയ ബ്രൈറ്റൺ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360