SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

ശ്രീകലയ്ക്കും ജോഷ്വയ്ക്കും ഫീസ്റ്റോ ഗോൾഡ് മെഡൽ

dd

തലശ്ശേരി: തലശ്ശേരിയിൽ നടന്ന സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഫീസ്റ്റോ ക്ലബ് ഗോൾഡ് മെഡൽ അവാർഡുകൾക്ക് തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച കെ.എസ്.ഇ.ബി.യുടെ രാജ്യാന്തര താരം ശ്രീകല ആറും പത്തനംതിട്ടയെ പ്രതിനിധീകരിച്ച ജി.എസ്.ടി ആന്റ് സെൻട്രൽ എക്സൈസിന്റെ ജോഷ്വ സുനിൽ ഉമ്മനും അർഹരായി. ചാമ്പ്യൻഷിപ്പിലെ മോസ്റ്റ് വാല്യുബിൾ പ്ലെയർ അവാർഡും ഇവർക്ക് തന്നെയാണ്.

സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: തിരുവനന്തപുരത്തിനും പത്തനംതിട്ടയ്ക്കും കിരീടം
തലശ്ശേരി : 70-ാമത് സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം കിരീടം നിലനിർത്തിയപ്പോൾ, പുരുഷ വിഭാഗത്തിൽ ഡബിൾ ഓവർടൈം നീണ്ട പോരാട്ടത്തിൽ കണ്ണൂരിനെ കീഴടക്കി പത്തനംതിട്ട സ്വർണം നേടി.
വനിതകളുടെ ഫൈനലിൽ ആലപ്പുഴയെ 80-66 എന്ന സ്കോറിന് തകർത്താണ് തിരുവനന്തപുരം കിരീടം നിലനിർത്തിയത്. 34 പോയിന്റുകൾ അടിച്ചുകൂട്ടിയ ശ്രീകല ആർ. തിരുവനന്തപുരത്തിന്റെ വിജയശിൽപ്പിയായി. പുരുഷന്മാരുടെ ഫൈനലിൽ കണ്ണൂരിനെ 85-76 ന് കീഴടക്കിയാണ് പത്തനംതിട്ട കിരീടം ചൂടിയത്. നിശ്ചിത സമയത്തും ആദ്യ ഓവർടൈമിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം രണ്ടാം ഓവർടൈമിലേക്ക് നീളുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360