SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

പരമ്പര തേടി ടീം ഇന്ത്യ

മൂന്നാം ഏകദിനം ഇന്ന്, മഴ ഭീഷണി

ഹാമിൽട്ടൺ: ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന് ഹാമിൽട്ടണിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 7.30മുതൽ സെഡ്ഡൻ പാർക്കിലാണ് മത്സരം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലേയും പോലെ മൂന്നാം ഏകദിനത്തിനും മഴഭീഷണിയുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും മഴ നിയമ പ്രകാരം ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാനാകും. 2019ൽ ഇന്ത്യയോട് തോറ്റതിന് ശേഷം ന്യൂസിലാൻഡ് നാട്ടിൽഏകദിന പരമ്പര തോറ്റിട്ടില്ല.

ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ഈ ഇതിനുശേഷം അദ്ദേഹം ടെസ്റ്റ് ടീമിനൊപ്പം ചേരും, ബാക്കി രണ്ട് മത്സരത്തിന് ശേഷം ടെസ്റ്റ് ടീമിന്റെ പരിസീലന ക്യാമ്പിൽ ചേരും. അടുത്ത രണ്ട് ഏകദിനങ്ങളിലും ശ്രേയസ് അയ്യർ ആയിരിക്കും ഇന്ത്യൻ ക്യാപ്ടൻ. മറുവശത്ത് ട്വന്റി-20 പരമ്പരയിൽ ഇന്ത്യയോട് തോറ്റ ന്യൂസിലാൻഡ് ഇന്ന് ജയിച്ച് ഏകദിനത്തിൽ എങ്കിലും പ്രതീക്ഷ നിലനിർത്താനുള്ള ശ്രമത്തിലാണ്.

സനാൻ ഇന്ത്യൻ

ടീമിനൊപ്പം ചേർന്നു

മുംബയ്: മലയാളി താരം മുഹമ്മദ് സനാൻ ന്യൂസിലാൻഡിനെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. മുന്നേറ്റ താരം എഡ്മണ്ട് ലാൽറിൻഡയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് സനാനെ ടീമിൽ ഉൾപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360