SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

സോളാർ വേലി പദ്ധതി ഇഴയുന്നു കാട്ടുമൃഗശല്യത്തിൽ വലഞ്ഞ് കർഷകർ

വെഞ്ഞാറമൂട്: പഞ്ചായത്തുകൾ വഴി നടപ്പിലാക്കുന്ന സോളാർ വേലി പദ്ധതി ഇഴയുന്നതായി ആക്ഷേപം. ഇതോടെ വാമനപുരം മണ്ഡലത്തിലെ നെല്ലനാട്,പുല്ലംപാറ,വാമനപുരം,കല്ലറ, പാങ്ങോട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ കർഷകർ ദുരിതത്തിലായിരിക്കുകയാണ്.കാട്ടുപോത്ത്,മ്ലാവ്,കുരങ്ങ്,മുള്ളൻ പന്നി,മയിൽ തുടങ്ങിയ വന്യ ജീവികളുടെ ശല്യം കാരണം കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്.കോന്നി,അച്ചൻകോവിൽ തുടങ്ങിയ സ്ഥലങ്ങളിലെ പോലെ വനാതിർത്തിയിൽ വരുന്ന പ്രദേശങ്ങളിൽ വനം വകുപ്പിനെ കൊണ്ട് സൗരവേലി വയ്ക്കുകയും,അല്ലാത്ത സ്ഥലങ്ങളിൽ കർഷകർക്ക് ആനുകൂല്യം നൽകുകയും ചെയ്യുന്നതിന് പകരം 50000 രൂപ വരെ സബ്‌സിഡി നൽകി വേലി വയ്ക്കുന്ന രീതിയാണ് നിലവിലുള്ളത്. ചെറിയ അളവിൽ വേലി വയ്ക്കാൻ വിദഗ്ദ്ധരായ തൊഴിലാളികളെ കിട്ടാത്തതും,ഫണ്ട് കുറവും പദ്ധതി നടത്താൻ തടസമാകുന്നു.സർക്കാർ ഇടപെട്ട് പ്രശ്ന പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL