SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

നടുക്കുന്ന ഓർമ്മയായി അമ്പൂരി

vld-1

വെള്ളറട: ഭയം വിട്ടുമാറാതെ ആ രാത്രിയിലെ ദുരന്തത്തിന്റെ ഓർമ്മയിലാണ് 25 വർഷമായിട്ടും അമ്പൂരിയിലെ ജനങ്ങൾ. 39 പേരുടെ ജീവനാണ് 2001 നവംബർ 9ന് നഷ്ടമായത്.

ഒരു കുടുംബത്തിൽ ഒരാളെ മാത്രം അവശേഷിപ്പിച്ചാണ് ദുരന്തം കടന്നുപോയത്. പ്രിയപ്പെട്ടവരെല്ലാം കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് കുത്തിയൊലിച്ചു വന്ന മലവെള്ളം കൊണ്ടുപോയി. സി.ഡി.തോമസ് മാത്രമാണ് ബാക്കിയായത്. അമ്പൂരി കുമ്പിച്ചലിന് സമീപത്താണ് ദുരന്തം സംഭവിച്ചത്. അമ്പൂരി 2001 നവംബർ ഒമ്പതിനായിരുന്നു അമ്പൂരിയിലെ ദുരന്തം വിതച്ച കറുത്ത വെള്ളിയാഴ്ച. ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട സി.ഡി.തോമസിന്റെ (85 )​ ഓർമ്മയിൽ വേദന നിറയുകയാണ്.

2001 നവംബർ 10ന് തോമസിന്റെ മകൻ ബിനുവിന്റെ മനസമ്മതത്തിനായി ഒത്തുകൂടിയ എടത്വ,എരുമേലി,പാല,ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ബന്ധുക്കൾ ഉൾപ്പെടെ 25 പേരാണ് മലവെള്ളപ്പാച്ചിലിൽ മരിച്ചത്. ഭാര്യയും മക്കളും പേരക്കിടാങ്ങളുമെല്ലാം നഷ്ടപ്പെട്ട തോമസ് മൂന്നുദിവസത്തോളം ആശുപത്രിയിൽ അത്യാസന്നനിലയിലായിരുന്നു. സമിപത്തെ അശോകൻ,ടൈറ്റസ്,ത്രസീന എന്നിവരുടെ വീടുകളും തകർന്നു. ആ വീടുകളിലുണ്ടായിരുന്നവർ ഉൾപ്പെടെ 39 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഒരാളുടെ മൃതദേഹം ലഭിച്ചിട്ടില്ല.

കോരിച്ചൊരിഞ്ഞ പേമാരിക്കൊടുവിൽ രാത്രി 8.45നാണ് കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. മലഞ്ചരിവിലൂടെ ഉണ്ടായിരുന്ന നീരുറവ അടച്ച് വീട് പണിതതാണ് വെള്ളപ്പാച്ചിലിന് വഴിവച്ചത്. പരിസ്ഥിതി ദുർബലപ്രദേശമായ ഇവിടത്തെ ഖനനവും ദുരന്തത്തിന് കാരണമായി. ദുരന്ത ഭൂമിയിൽ നിന്നും കുടുംബങ്ങളെ മാറ്റിപാർപ്പിക്കണമെന്ന് പഠന റിപ്പോർട്ടുകൾ ഇന്നും നടപ്പിലാക്കിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL