SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

തകർന്ന് തരിപ്പണമായി ചാരുപാറ ‌ഞാനിക്കുന്ന് റോഡ്

charupara

വിതുര: ചാരുപാറ-ചായം പ്രധാനറോഡിൽ നിന്ന് ചാരുപാറ ഞാനിക്കുന്ന് വഴി ചായം അരുവിക്കരമൂലയിലേക്ക് പോകുന്ന റോഡിൽ ടാറും മെറ്റലുമിളകി ദുർഘട പാതയായി മാറി.

റോഡിന്റെ കുറച്ചുഭാഗം ടാറിംഗ് നടത്തിയിട്ടുണ്ടെങ്കിലും ശേഷിച്ച ഭാഗം മുഴുവൻ മൺപാതയാണ്. നിലവിൽ റോഡ് പൊട്ടിപൊളിഞ്ഞു.റോഡിന് വേണ്ടത്ര വീതിയുമില്ല. മഴ തുടങ്ങിയാൽ പിന്നെ റോഡ് ചെളിക്കളമാകും. നേരത്തേ റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും യാഥാർത്ഥ്യമായില്ല. സഞ്ചാരയോഗ്യമായ റോഡിനായി ജനം മുറവിളികൂട്ടാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. മാത്രമല്ല മഴക്കാലത്ത് ഗട്ടർ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതുമാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. ബൈക്ക് മറിഞ്ഞ് അനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചായം അരുവിക്കരമൂല ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം, ചായം ശ്രീഭദ്രകാളിക്ഷേത്രം എന്നിവിടങ്ങളിലെത്താനുള്ള പ്രധാന റോഡാണ് തകർച്ച നേരിടുന്നത്. റോഡ് ടാറിംഗ് നടത്താൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

പരാതിനൽകി മടുത്തു

തകർന്നുകിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കാൻ നിവേദനങ്ങൾ നൽകി നാട്ടുകാർ മടുത്തു. ടാറിംഗ് നടത്തിയില്ലെങ്കിൽ കോൺക്രീറ്റെങ്കിലും ചെയ്യണമെന്നാണ് ആവശ്യം. പ്രശ്നം ചൂണ്ടിക്കാട്ടി മന്ത്രിക്കും എം.പി.ക്കും എം.എൽ.എക്കും,ജില്ലാപഞ്ചായത്ത് പ്രസിഡന്റിനും വരെ നാട്ടുകാർ അനവധി തവണ നിവേദനം നൽകിയിട്ടുണ്ട്.റോഡിന്റെ തകർച്ചയും,അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

 സ്ഥലവും നൽകാം

നേരത്തേ റോഡിന് വേണ്ടത്ര വീതിയില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കിയതോടെ സ്ഥലം വരെ വിട്ടുനൽകാൻ നാട്ടുകാർ തയാറായിരുന്നു. എന്നിട്ടും റോഡ് നിർമ്മാണം അനന്തമായി നീളുകയാണ്. ഉടൻ ഫണ്ട് അനുവദിച്ച് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് മാസങ്ങളേറയായി. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL