മാനന്തവാടി: ഒരിക്കൽ മാലിന്യം കിടന്നിരുന്ന താന്നിക്കൽ മുതൽ കണ്ണിവയൽ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഇന്ന് പൂത്തുലഞ്ഞും കായ്ച്ചും നിൽക്കുന്ന ചെടികളാണ്. നട്ടുനനച്ച് പരിപാലിക്കുന്നതോ.. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനായ പ്രിൻസ് അബ്രഹാമും. സ്വന്തം വീടിനോട് ചേർന്നുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും ചെടികളും ഫലവൃക്ഷങ്ങളും നട്ടിട്ടുണ്ട്. മൂന്ന് വർഷമായി പരിചരണം തുടങ്ങിയിട്ട്. ചെടികൾക്ക് വെള്ളം പകരുമ്പോൾ വളരുന്നത് ഒരു ഉദ്യാനം മാത്രമല്ല, പ്രകൃതിയോടുള്ള സ്‌നേഹവും നാടിനോടുള്ള കരുതലുമാണെന്നാണ് മോട്ടിവേഷൻ സ്പീക്കർ കൂടിയായ പ്രിൻസ് പറയുന്നത്. പൊലീസ് സേനയിൽ എസ്.പിയായി സേവനമനുഷ്ടിക്കവേ 2023 ലാണ് വിരമിച്ചത്. സുഹൃത്തുക്കൾ നൽകിയതും നഴ്സറികളിൽ നിന്നും വാങ്ങിയതുമാണ് ചെടികളും ഉൾപ്പെടെ 300 നടുത്ത് ഇനങ്ങളാണ് താന്നിക്കൽ മുതൽ കണ്ണിവയൽ വരെ ഒരു കിലോമീറ്റർ ദൂരത്തിൽ റോഡിന് ഇരുവശത്തുമായുള്ളത്. രാവിലെ ആറുമണിക്ക് എത്തി പ്രിൻസ് ചെടികൾ നനക്കും. ചിലപ്പോഴെക്കെ സഹായത്തിനായി സുഹൃത്തുക്കളായ ജോൺ മാഷും അലക്സും ജോണിയും റെജിയുമെത്തും. ചെടി മോഷണം പെരുകിയതിനാൽ
സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |