കോഴിക്കോട്: പ്രവാസി ക്ഷേമപദ്ധതികളോടുള്ള സർക്കാർ അവഗണനയ്ക്കും പ്രവാസിവിരുദ്ധ നയങ്ങൾക്കുമെതിരെ സംസ്ഥാനവ്യാപക പ്രക്ഷോഭത്തിന് കേരള പ്രവാസി സംഘം. 13, 14, 15 തിയതികളിൽ ഏരിയ കേന്ദ്രങ്ങളിൽ സായാഹ്ന ധർണയും പത്തുലക്ഷം പേരുടെ ഒപ്പുശേഖരണവും നടത്തും. 19ന് കളക്ടറേറ്റുകളിലേക്ക് മാർച്ചും 26, 27 തിയതികളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ 48 മണിക്കൂർ സത്യാഗ്രഹവും സംഘടിപ്പിക്കും. പ്രവാസി പെൻഷൻ കുടിശ്ശിക, ക്ഷേമനിധി ബോർഡിനോടുള്ള അവഗണന, ലോക കേരള സഭ ഇല്ലാതാക്കൽ, ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതത്തിലെ കുറവ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം. നോർക്ക കെയർ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ പ്രീമിയം ഇരട്ടിയും മൂന്നിരട്ടിയുമായി വർധിപ്പിച്ചതിലൂടെ അഞ്ച് ലക്ഷത്തോളം പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമാകേണ്ട പദ്ധതിയുടെ നിലനിൽപ്പ് പ്രതിസന്ധിയിലായെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂർ പി. ലില്ലീസും ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടിയും ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |