കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലും ക്ഷേമ പ്രവർത്തനങ്ങളിലും സമാനതകളില്ലാത്ത നേട്ടങ്ങളാണ് ആർ. ശങ്കറിൻ്റെ ഭരണകാലത്തുണ്ടായതെന്ന് ഡി.സി. സി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ എം.എൽ.എ. ആർ ശങ്കറിൻ്റെ 54 -ാമത് ചരമ വാഷിക ത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി നിസ്തുലമായ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി. ഡി. സി. സി വൈസ് പ്രസിഡന്റ് അഡ്വ.എം രാജൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എം നിയാസ്, പി.എം. അബ്ദുറഹിമാൻ, ട്രഷറർ അഡ്വ.പി രാജേഷ് കുമാർ,
കണ്ടിയിൽ ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |