പേരാമ്പ്ര: എസ്.എൻ.ഡി.പി യോഗം പേരാമ്പ്ര യൂണിയന്റെ കീഴിലുള്ള 3005-ാം നമ്പർ മുതുകാട് ശാഖയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. സുരേഷ് നെടുവേലിയുടെ വസതിയിൽ ചേർന്ന യോഗം പേരാമ്പ്ര എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ വി.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. മാധവൻ വട്ടംകണ്ടത്തിൽ അദ്ധ്യക്ഷനായി. കരുണൻ കാവുന്തറ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി പ്രസിഡന്റ്: സത്യൻ വടക്കേ എളോലിൽ സെക്രട്ടറി: സുരേഷ് നെടുവേലി. വൈസ് പ്രസിഡന്റ്: പത്മാവതി. കുഞ്ഞിക്കണ്ണൻ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ബാബു കാരയാട്, ശ്രീജ പിള്ള പെരുമണ്ണ, പത്മവതി ചോലക്കുൽ, ഷാജു നെടുവേലി, ഷാജു നെട്ടയിൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |