SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.37 PM IST

വേതനം നൽകി ഹരിതകർമ്മസേന

sahayam
മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ പ്രദീപ്കുമാർ, റാഷിദ് കുന്നത്ത് എന്നിവർ കുരുന്നുകളുടെ ചികിത്സാനിധിയിലേക്ക് ഹരിതകർമ്മസേനാംഗങ്ങൾ നൽകിയ ഒരു ദിവസത്തെ വേതനം സ്വീകരിക്കുന്നു

മുക്കം: നഗരസഭയിലെ ഹരിതകർമ്മസേനാംഗങ്ങൾ തങ്ങളുടെ ഒരു ദിവസത്തെ വേതനം എസ്.എം.എ രോഗം ബാധിച്ച മൂന്ന് കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് കൈമാറി. നേരത്തേയും ഹരിതകർമ്മസേന ചികിത്സാനിധിയിലേക്ക് 10,000 രൂപ കൈമാറിയിരുന്നു. നഗരസഭയിലെ 50 ഹരിതകർമ്മസേന അംഗങ്ങളുടെ ഒരു ദിവസത്തെ വേതനമായ 35,000 രൂപ ഹരിത കർമ്മ സേനാംഗങ്ങളിൽ നിന്ന് നഗരസഭ വൈസ് ചെയർപേഴ്‌സൺ സി.എ. പ്രദീപ് കുമാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റാഷിദ് കുന്നത്ത് എന്നിവർ ഏറ്റുവാങ്ങി. ഭവനാ വിനോദ്, ലീല പുൽപറമ്പിൽ, സുനിൽ പൊയ്യേരി, നസീം, ഉഷാകുമാരി, ഇ.കെ. രാജേഷ്, വി.കെ. മജീദ്, വിശ്വംഭരൻ, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL