കടലുണ്ടി: മനുഷ്യൻ്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തൊഴിലുകളുമെല്ലാം ചരിത്രത്തിൻ്റെ നാൾ വഴികളിൽ എത്രത്തോളം സ്വാധീനിച്ചിരുന്നുവെന്ന് പഠന വിധേയമാക്കുന്ന മാധവൻ കോഴിക്കാട്ടിലിന്റെ, കടലുണ്ടിയുടെ ചരിത്ര പഥങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഫോക് ലോർ വിഭാഗം മേധാവി ഡോ.ഇ.കെ.ഗോവിന്ദവർമ്മരാജ നിർവഹിച്ചു. എഴുത്തുകാരൻ ഡോ: ശരത് മണ്ണൂർ പുസ്തകം ഏറ്റുവാങ്ങി. ഒ. ഭക്തവത്സലൻ അദ്ധ്യക്ഷത വഹിച്ചു. മാധവൻ, അനിൽ മാരാത്ത്, പി.ടി.സേതുമാധവൻ, ഡോ:വി പി.മുരളീധരൻ, കെ.മുരളീധര ഗോപൻ, കെ ശശീധരൻ, പ്രജോഷ് കെ കുമാർ, മോഹൻ ചാലിയം തുടങ്ങിയവർ പ്രസംഗിച്ചു. എം.മായ ആമുഖ ഗാനം ആലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |