ബാലുശ്ശേരി: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'കേരളോത്സവം 2026'ന്റെ ഭാഗമായുള്ള വിളംബര ജാഥയും 'തൂഫാൻ' ലഹരിവിരുദ്ധ സന്ദേശറാലിയും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗൾദാസ് ത്രിവേണി സ്റ്റേഡിയം ഗ്രൗണ്ടിൽ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. ബാലുശ്ശേരി പൊലീസ് ഇൻസ്പെക്ടർ ഷാമിൽ അമീൻ ലഹരിവിരുദ്ധ സന്ദേശം നൽകി. നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി, എസ്.പി.സി വിദ്യാർത്ഥികളുടെ ലഹരി ക്കെതിരെയുള്ള നൃത്ത സംഗീത ശില്പവും മൈമും അവതരിപ്പിച്ചു. റഫീക്ക് സമീറ കുവ്വക്കാട്ടിൽ, യു.കെ സിറാജ്,ഷണ്മുഖൻ പാലാഞ്ചേരി, സി ബിജു, വി.സി വിജയൻ ഷമീർ, ഭരതൻ പുത്തൂർ വട്ടം, പ്രേമൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |