SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠി വ്രതം ഇന്ന് ആരംഭിക്കും

കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠി ഉത്സവം 15ന് നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയും മേൽശാന്തി ഷൈൻ ശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കും.

സ്‌കന്ദഷഷ്ഠി വ്രതം ഇന്ന് രാവിലെ ആരംഭിക്കും. സ്‌കന്ദഷഷ്ഠി ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വിവിധ കമ്മറ്റികൾ രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് അഡ്വ.എം.എൻ പുഷ്‌കരനും, സെക്രട്ടറി കെ.ഡി സലിമോനും അറിയിച്ചു. ഷഷ്ഠിപൂജ, പാനകപൂജ, പഞ്ചാമൃതാഭിഷേകം, അഭിഷേകകാവടി, പൊൻകാവടി, നാരങ്ങാ സമർപ്പണം, സുബ്രഹ്മണ്യപൂജ തുടങ്ങിയ വഴിപാടുകൾ നടത്തും. വഴിപാടുകൾക്കും മറ്റുവിവരങ്ങൾക്കും. ഫോൺ: 0481 2524446.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL