SignIn
Kerala Kaumudi Online
Wednesday, 04 November 2026 7.49 PM IST

കോട്ടയത്ത് കാണാതായ യുവതി മരിച്ചു; മൃതദേഹം കണ്ടെത്തിയത് മീനച്ചിലാറിന്റെ കൈവഴിയിൽ

READ ENGLISH VERSION
nimisha-shaji
നിമിഷ ഷാജി

കോട്ടയം: ചൊവ്വാഴ്‌ച വൈകിട്ട് മുതൽ കുമാരനല്ലൂരിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം മീനച്ചിലാറ്റിന്റെ കൈവഴിയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കാണാതായതോടെ ബന്ധുക്കൾ ഇന്നലെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ കുമാരനല്ലൂർ വടക്കേ നടയ്‌ക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാ സേന കരയ്‌ക്കെത്തിച്ച മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary

The body of 26-year-old Nimisha Shaji, who went missing from Kumaranalloor on Tuesday evening, was found in a branch of the Meenachil River near Kumaranalloor North Nada. Fire and rescue personnel recovered the body and shifted it to Kottayam Medical College Hospital. Gandhinagar police have registered a case and launched an investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUMARANALLOOR MISSING WOMAN, NIMISHA SHAJI DEATH, MEENACHIL RIVER, KOTTAYAM MISSING WOMAN, KOTTAYAM CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA