കോട്ടയം : റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന് ഇന്ന് അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി മേളകളിൽ 13 സബ് ജില്ലകളിൽ നിന്നായി 4500 വിദ്യാർത്ഥികൾ പങ്കെടുക്കും. ശാസ്ത്രപരീക്ഷണങ്ങൾ, പുതിയ കണ്ടുപിടിത്തങ്ങൾ, ഗണിതശാസ്ത്രത്തിലെ മികവ്, സാമൂഹ്യശാസ്ത്ര പഠനത്തിലെ അറിവുകൾ, പ്രവൃത്തിപരിചയത്തിലെ വൈദഗ്ദ്ധ്യം, ഐ.ടി മേഖലയിലെ നൂതന ആശയങ്ങൾ എന്നിവ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് മേള വേദിയാകും. സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന് പുറമെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, സെന്റ് അലോഷ്യസ് എൽ.പി സ്കൂൾ, സെന്റ് മേരീസ് എൽ.പി സ്കൂൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.30ന് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. നാട്ടകം സുരേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 11ന് നടക്കുന്ന സമാപന സമ്മേളനം കെ.ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |